Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു മനുഷ്യൻ എന്ന നിലക്ക് ദിൽഷയോട് അങ്ങനെ ചെയ്തത് മോശമായി പോയി! ബിഗ് ബോസ് വീട്ടിൽ എത്ര തല്ലും വഴക്കും ഉണ്ടാക്കിയാലും അവസാനം എനിക്ക് ദിൽഷയോട് പിണക്കമൊന്നും ഉണ്ടായിരിക്കില്ല... എവിടെയൊക്കെയോ ദിൽഷയോട് ഒരു കണക്ഷൻ എനിക്ക് തോന്നിയിട്ടുണ്ട്... അതിന് ശേഷവും ഞങ്ങൾ കണ്ടിരുന്നു... പക്ഷേ ഒന്നും സംസാരിക്കാൻ സാധിക്കുമായിരുന്ന ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ.. ഇത് നീ അർഹിക്കുന്ന വിജയമാണെന്ന് ജാസ്മിൻ

08 JULY 2022 11:30 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിരിക്കുകയാണ്. ചരിത്രം കുറിച്ചു കൊണ്ടാണ് ഇത്തവണത്തെ സീസണ്‍ അവസാനിച്ചിരിക്കുകയാണ്. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയവും സംഭവബഹുലവുമായൊരു സീസണാണ് കടന്നു പോയത്. താരങ്ങള്‍ തമ്മിലുള്ള വഴക്കു മാത്രമല്ല, കയ്യാങ്കളിയും വാക്കൗട്ടുമൊക്കെ ഈ സീസണിലുണ്ട്. ആദ്യത്തെ വനതി വിന്നറേയും ഈ സീസണിലൂടെ ലഭിച്ചിരിക്കുകയാണ്. ദില്‍ഷ പ്രസന്നന്‍ ആണ് ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ വിജയി. നാല് സീസണുകളില്‍ ഇതാദ്യമായിട്ടാണ് ഒരു വനിത വിജയിയാകുന്നത്. എന്നാല്‍ ദില്‍ഷയുടെ വിജയത്തെക്കുറിച്ച് ആരാധകര്‍ക്കിടയില്‍ ഭിന്ന അഭിപ്രായങ്ങളാണുള്ളത്. ബ്ലെസ്ലിയോ റിയാസോ ആയിരുന്നു വിജയിയാകാന്‍ അര്‍ഹര്‍ എന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ദില്‍ഷ തന്നെയാണ് യഥാര്‍ത്ഥ വിജയിയെന്ന് താരത്തിന്റെ ആരാധകര്‍ പറയുന്നു. ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷമുള്ള നിമിഷം ഉണ്ടായിട്ടും ആ വേദിയിൽവെച്ച് അങ്ങനെയൊന്ന് സന്തോഷിക്കാൻ കഴിഞ്ഞില്ലെന്ന് ദിൽഷ പറഞ്ഞിരുന്നു. ഒരാളുടെ ജീവിതത്തിൽ അത്രയും വലിയ സന്തോഷമൊക്കെ ഒരിക്കലെ കിട്ടുള്ളു, അതാണ് സന്തോഷിക്കാൻ കഴിയാതെ പോയത്.

ഒരു ഷോ ആകുമ്പോൾ എല്ലാവർക്കും അവരുടേതായ ഇഷ്ടമുള്ള ആളുകൾ ഉണ്ടാകും , അത് സ്വാഭാവുകമാണ്. എന്നാൽ അയാളെ ജനങ്ങളുടെ വോട്ടിങ്ങ് ലഭിച്ച് മുന്നിലെത്തിയാൽ അവരുടെ സന്തോഷത്തിൽ പങ്കു ചേരുകയല്ലേ വേണ്ടത്. ഞാനാണെങ്കിലും അങ്ങനെ ചെയ്യുള്ളൂ.. ഒരിക്കലും അയാളെ വിശമിപ്പിക്കാൻ നിക്കില്ല. നൂറ് ദിവസം ആ വീട്ടിൽ നിന്ന് ടാസ്ക്കുകൾ എല്ലാം ക‍ത്യമായി ചെയ്ത് പറയേണ്ട കാര്യങ്ങൾ പറഞ്ഞ് തന്നെയാണ് ഇവിടെ വരെ എത്തിയത്. എനിക്ക് അഭിമാനമുണ്ട്, വിന്നറാകാൻ സാധിച്ചതിൽ എന്ന് ദിൽഷ പറഞ്ഞു. കഴിഞ്ഞ ദിവസം ദിൽഷയുടെ ഇൻ്റർവ്യുവിൽ പറഞ്ഞ ഓരോ കാര്യങ്ങളും വളരെ ശക്തമായിട്ടാണ്. വിന്നറായതിൻ്റെയും അതുപോലെ അവസാന നിമിഷം നേരിട്ട വിഷമവും എല്ലാം. ദിൽഷയുടെ വാക്കുകൾ ശക്തമായി ഇൻ്റർവ്യുയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയപ്പോൾ തങ്ങൾ ചെയ്തത് ശരിയായില്ല എന്ന കുറ്റബോധം രണ്ട് പേർക്ക് ഉണ്ടായി. മറ്റാർക്കുമല്ല, ജീസ്മിനും നിമിഷക്കും. കഴിഞ്ഞ ദിവസം ദിൽഷയുടെ ഇൻ്റവ്യു കഴിഞ്ഞപ്പോൾ നിമിഷയാണ് ആണ് ആദ്യ പ്രതികരണമായി എത്തിയത്.

എന്നാൽ നിമിഷക്ക് പിന്നാലെ ജാസ്മിനും ദിൽഷയോട് സോറി പറഞ്ഞ് എത്തിയിരിക്കുകയാണ്. ഇൻസ്റ്റ​ഗ്രാം സ്റ്രോറിയിലൂടെയാണ് ജാസ്മിനും ദിൽഷയോട് സോറി പറഞ്ഞിട്ടുള്ളത്. ഒരു മനുഷ്യൻ എന്ന നിലക്ക് ദിൽഷയോട് അങ്ങനെ ചെയ്തത് മോശമായി പോയി എന്നാണ് ജാസ്മിൻ പറഞ്ഞത്. റിയസിൻ്റെ വിഷമത്തിൽ പങ്കുചേർന്നപ്പോൾ അവളെയൊന്ന് ആശംസകൾ അറിയിക്കാൻ കഴിഞ്ഞില്ല. ബിഗ് ബോസ് വീട്ടിൽ എത്ര തല്ലും വഴക്കും ഉണ്ടാക്കിയാലും അവസാനം എനിക്ക് ദിൽഷയോട് പിണക്കമൊന്നും ഉണ്ടായിരിക്കില്ല. എവിടെയൊക്കെയോ ദിൽഷയോട് ഒരു കണക്ഷൻ എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെയിരുന്നിട്ട് പോലും എനിക്ക് അവളെയൊന്ന് അഭിനന്ദിക്കാൻ സാധിച്ചില്ല. അതിന് ശേഷവും ഞങ്ങൾ കണ്ടിരുന്നു. പക്ഷേ ഒന്നും സംസാരിക്കാൻ സാധിക്കുമായിരുന്ന ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. റിയാസ് വല്ലാതെ കരയുകയും വിഷമിക്കുകയും ചെയ്യുകയായിരുന്നു. അത് കണ്ടപ്പോൾ ഞാനും വല്ലാത്ത അവസ്ഥയിലായിപ്പോയി. പക്ഷേ ഇതൊന്നും ഒരു ന്യായീകരണമല്ല. ഇത് നീ അർഹിക്കുന്ന വിജയമാണെന്ന് ജാസ്മിൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (7 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (27 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (45 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends