Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റോബിന് ഒരു അപകടം സംഭവിച്ചതിനെ പറ്റി നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമെന്ന് വിചാരിക്കുന്നു... അദ്ദേഹം സുഖമായിരിക്കുന്നു.. റോബിനുമായി സംസാരിച്ചു.. കുഴപ്പമൊന്നുമില്ല! ഈയൊരു അപകടത്തിന് ശേഷം എന്റെ ഇന്‍ബോക്‌സില്‍ ഒരുപാട് മെസേജുകള്‍ വരുന്നുണ്ട്... അത് തെണ്ടിത്തരമാണ്.. അടിസ്ഥാനപരമായി ഞാനും റോബിനും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.. അത് ബിഗ് ബോസിനകത്തും പുറത്തും അങ്ങനെയാണ്.. പക്ഷേ ഒരാള്‍ക്ക് ഒരു അപകടം ഉണ്ടാവുമ്പോള്‍ അതില്‍ സന്തോഷിക്കരുത്... കട്ടകലിപ്പിൽ ജാസ്മിൻ

10 JULY 2022 08:40 AM IST
മലയാളി വാര്‍ത്ത

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ഫെയിം റോബിൻ രാധാകൃഷ്ണൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ച സംഭവമായിരുന്നു. തൊടുപുഴയിൽ ഒരു ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ പോകും വഴിയായിരുന്നു അപകടം സംഭവിച്ചത്. കാർ നിയന്ത്രണം നഷ്ടപ്പെട്ട് കല്ലിലിടിച്ച് മറിയുകയായിരുന്നു. റോഡിന്റെ താഴ്ചയുള്ള വശത്തേക്കാണ്കാർ ഇടിച്ച് നിന്നത്. റോബിനും സഹയാത്രികരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ ഏറ്റവുമധികം ആരാധകരെ നേടിയെടുത്ത താരമാണ് റോബിന്‍ രാധകൃഷ്ണന്‍. മത്സരത്തിന്റെ പാതി വഴിയില്‍ വച്ച് പുറത്തായ താരത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോള്‍ ഓരോ ദിവസവും കേരളത്തിലുടനീളം ഉദ്ഘാടനങ്ങളിലും മറ്റും പങ്കെടുക്കുകയായിരുന്നു താരം. എന്നാലിപ്പോഴിതാ റോബിന്‍ അപകടത്തില്‍പ്പെട്ട വിവരം അറിഞ്ഞ് സന്തോഷിക്കുന്നവരുണ്ടെന്ന് പറയുകയാണ് ജാസ്മിന്‍. ഇത്തരം സന്തോഷം പങ്കുവെച്ച് തനിക്ക് മെസേജ് അയക്കുന്നവര്‍ക്കെതിരെ താക്കീതുമായി എത്തിയിരിക്കുകയാണ് ജാസ്മിൻ. 'റോബിന് ഒരു അപകടം സംഭവിച്ചതിനെ പറ്റി നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമെന്ന് വിചാരിക്കുന്നു. അദ്ദേഹം സുഖമായിരിക്കുന്നു. റോബിനുമായി സംസാരിച്ചു. കുഴപ്പമൊന്നുമില്ല. ഈയൊരു അപകടത്തിന് ശേഷം എന്റെ ഇന്‍ബോക്‌സില്‍ ഒരുപാട് മെസേജുകള്‍ വരുന്നുണ്ട്.

വളരെ മോശമായിട്ടാണ് പലരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്. എങ്ങനെയാണ് ആളുകള്‍ക്ക് ഇങ്ങനെ കാര്യങ്ങള്‍ നോക്കി കാണാന്‍ സാധിക്കുന്നതെന്ന് ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ ജാസ്മിന്‍ ചോദിക്കുന്നു. റോബിന് അപകടം നടന്നത് നന്നായി എന്നൊക്കെയാണ് അവര്‍ പറയുന്നത്. അത് തെണ്ടിത്തരമാണ്. അടിസ്ഥാനപരമായി ഞാനും റോബിനും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അത് ബിഗ് ബോസിനകത്തും പുറത്തും അങ്ങനെയാണ്. പക്ഷേ ഒരാള്‍ക്ക് ഒരു അപകടം ഉണ്ടാവുമ്പോള്‍ അതില്‍ സന്തോഷിക്കരുത്. ബിഗ് ബോസിനകത്ത് നടന്ന സംഭവങ്ങളുമായി ബന്ധിപ്പിച്ച് അത് നന്നായെന്ന് പറയരുത്. റോബിനെ വിളിച്ചിരുന്നെങ്കിലും നേരിട്ട് സംസാരിക്കാന്‍ സാധിച്ചില്ല. അദ്ദേഹം തിരക്കിലായിരുന്നു. എങ്കിലും സുഹൃത്തുക്കള്‍ മുഖേനെ അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചു. ആര്‍ക്ക് എന്ത് പറ്റിയാലും അത് അപകടമോ മറ്റ് അസുഖങ്ങളോ ആയാലും മനസിലുള്ള ഇഷ്ടക്കേട് വെച്ച് അത് നന്നായെന്ന് പറയാന്‍ പാടില്ല. അത് നല്ല കാര്യമല്ല. അത് വെച്ചിട്ടും ആളുകള്‍ ട്രോള്‍ ഉണ്ടാക്കുകയാണ്. ഒരാള്‍ അപകടത്തില്‍പ്പെടുക എന്ന് പറയുന്നത് തന്നെ ഏറ്റവും മോശമായ കാര്യമാണ്. അത്തരം മെസേജുകളുമായി എന്റെ ഇന്‍ബോക്‌സിലേക്ക് വരേണ്ടതില്ല. ആരോഗ്യപരമായി റോബിന്‍ സുഖമായിരിക്കുന്നു എന്നാണ് അറിയാന്‍ പറ്റിയത്. സീരിയസായി ഒന്നും ഉണ്ടാവാതെ ഇരിക്കട്ടേ. എന്നും ജാസ്മിന്‍ ആശംസിക്കുന്നു. ഇതിനൊപ്പം ദില്‍ഷയുമായി സംസാരിച്ചതിനെ പറ്റിയും താരം സൂചിപ്പിച്ചു. ദില്‍ഷയെ വിളിച്ച് സംസാരിച്ചിരുന്നു. അവരുടെ കൂടെ വീഡിയോ ചെയ്യണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്. ദില്‍ഷ ഹാപ്പിയാണ്. എന്തായാലും ബിഗ് ബോസിലുള്ള താരങ്ങളെല്ലാവരും ഒരുമിച്ച് കൂടുന്നുണ്ട്. ബാംഗ്ലൂരുവില്‍ വരുന്ന സമയത്ത് തീര്‍ച്ചയായും ദില്‍ഷയെ കാണുമെന്നും ജാസ്മിന്‍ ഉറപ്പിച്ച് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends