Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബോളിവുഡ് താരം അമ്മയാകാനുള്ള കാര്യമായ തയ്യാറെടുപ്പിൽ, ഗര്‍ഭകാലത്തിന്‍റെ അവസാന മാസങ്ങളില്‍ വീട്ടില്‍ വര്‍ക്കൗട്ട് ചെയ്ത് സോനം കപ്പൂർ, സ്ട്രെച്ചിംഗ് ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് താരത്തിന്റെ ട്രെയിനർ

10 JULY 2022 11:53 AM IST
മലയാളി വാര്‍ത്ത

ഗര്‍ഭകാലത്തിന്‍റെ അവസാന ഭാഗമെത്തുമ്പോഴേക്കും കാര്യമായി തന്നെ വ്യായാമം ആവശ്യമായി വരും. ഗര്‍ഭകാലത്തും ഫിറ്റ്നസ് ശ്രദ്ധിക്കാമെന്നത് ഇന്ന് പലരും തെളിയിക്കുന്നുണ്ട്. ഇപ്പോഴിതാ ഗര്‍ഭകാലത്തിന്‍റെ അവസാന മൂന്ന് മാസങ്ങളില്‍ അമ്മയാകാനുള്ള കാര്യമായ തയ്യാറെടുപ്പിലാണ് നടി സോനം കപൂര്‍.

വീട്ടില്‍വെച്ച് വര്‍ക്കൗട്ട് ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ട്രെച്ചിംഗ് ചെയ്യുന്ന വീഡിയോ താരത്തിന്റെ ട്രെയിനറാണ് ഇതിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. .ശരീരം നല്ലരീതിയില്‍ തന്നെയാണ് ഗര്‍ഭകാലത്തിന്‍റെ ആദ്യമാസങ്ങളിലും സോനം സൂക്ഷിച്ചതെന്ന് വീഡിയോ കാണുമ്പോൾ തന്നെ വ്യക്തമാകും.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്‍റെ ഗര്‍ഭകാല ചിത്രങ്ങളും അനുഭവങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഗര്‍ഭകാലം അതിന്‍റെ അവസാന ഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ ഒരു അടിപൊളി ബേബി ഷവർ കുടുംബവും സുഹൃത്തുക്കളും താരത്തിനായി പ്ലാന്‍ ചെയ്തിരുന്നു.

സോനം കപൂറിന്‍റെ ബേബി ഷവര്‍ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.താരത്തിന്‍റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ബേബി ഷവർ ചടങ്ങ് ലണ്ടനിലാണ് നടന്നത്.

2018ലാണ് സോനം വ്യവസായിയായ ആനന്ദ് അഹൂജയെ വിവാഹം ചെയ്യുന്നത്. ഇരുവരും കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് ആരാധകരെ അറിയിച്ചത്. ഇതിന് ശേഷം മനോഹരമായ ഫോട്ടോഷൂട്ടുകളില്‍ നിന്നുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു. ബേബി ഷവറിന്‍റെ ചിത്രങ്ങളും ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends