റിയാസിനെയും ബ്ലെസ്‌ലിയെയും ചേർത്ത് പിടിച്ച് ധന്യ.. ഗെയിം ഓവർ, നമുക്ക് ഒരു പുതിയ ജീവിതം തുടങ്ങാം... പ്രിയപ്പെട്ട മത്സരാർഥികളെ കണ്ടതിലുള്ള സന്തോഷത്തിൽ ബിഗ് ബോസ് ആരാധകർ...

അങ്ങനെ ബിഗ് ബോസ് മലയാളം സീസണ്‍ 4 ന് തിരശ്ശീല വീണിരിക്കുകയാണ്. ആവേശകരമായൊരു സീസണിനാണ് അവസാനമായിരിക്കുന്നത്. ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും നാടകീയവും സംഭവബഹുലവുമായൊരു സീസണാണ് കഴിഞ്ഞു പോയിരിക്കുന്നത്. താരങ്ങള്‍ക്കിടയിലെ വഴക്കുകള്‍ അതിരുകടക്കുന്നതിനും കയ്യാങ്കളിയിലേക്ക് എത്തുന്നതിനും ഇത്തവണ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ഷോയില്‍ നിന്നും ഒരുതാരം സ്വയം ഇറങ്ങി പോകുന്നതിനും ഇത്തവണ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ആദ്യമൊക്കെ വീടിനകത്തും പുറത്തും നിരവധി എതിർപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് റിയാസ് എല്ലാവരുടേയും പ്രിയപ്പെട്ട ആളായി മാറുകയായിരുന്നു. മൂന്നാം സ്ഥാനമാണ് റിയാസ് കരസ്ഥമാക്കിയത്. ബിഗ് ബോസ് ഹൗസിൽ ഏറെ ആരാധകരുള്ള മത്സരാർഥികളിൽ ഒരാളായിരുന്നു ബ്ലെസ്‌ലി. ബ്ലെസ്‌ലി ബിഗ് ബോസ് വിജയി ആകുമെന്ന് വരെ ആളുകൾ പറഞ്ഞിരുന്നു. രണ്ടാം സ്ഥാനമാണ് ബിഗ് ബോസ് ഹൗസിൽ ബ്ലെസ്‍ലിയ്ക്ക് ലഭിച്ചത്.
ദിൽഷ, റോബിൻ, ബ്ലെസ്‌ലി എന്നിവർ ബിഗ് ബോസിലെ നല്ല സുഹൃത്തുക്കളുമായിരുന്നു. എന്നാൽ ഷോയ്ക്ക് ശേഷം പുറത്തിറങ്ങിയ റോബിൻ ബ്ലെസ്‌ലിയെക്കുറിച്ച് നടത്തിയ പരമാർശങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു. ബിഗ് ബോസിലെ സേഫ് ഗെയ്മർ എന്ന് തുടക്കം മുതലേ കേട്ടുകൊണ്ടിരുന്ന ആളായിരുന്നു ധന്യ. താൻ സേഫ് ഗെയിമറല്ലെന്ന് കൂടെക്കൂടേ ധന്യ പറയുമായിരുന്നെങ്കിലും അങ്ങനെത്തന്നെയാണ് ധന്യയെ ആളുകളും മറ്റ് മത്സരാർഥികളും കണ്ടത്. ഇപ്പോൾ ധന്യയും ഭർത്താവും ജോണും ബ്ലെസ്‌ലി, റിയാസ്, സൂരജ് എന്നിവർക്കൊപ്പമുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഗെയിം ഓവർ, നമ്മുക്ക് ഒരു പുതിയ ജീവിതം തുടങ്ങാം എന്നാണ് ധന്യ ചിത്രങ്ങൾക്ക് ക്യാപ്ഷനായി കുറിച്ചത്. എന്തായാലും പ്രിയപ്പെട്ട മത്സരാർഥികളെ കണ്ടതിലുള്ള സന്തോഷത്തിലാണിപ്പോൾ ബിഗ് ബോസ് ആരാധകർ.
https://www.facebook.com/Malayalivartha






















