സന്തോഷത്തിൽ ആറാടി ആര്യ! അഞ്‍ജനയുടെയും അഖിലിന്റെയും വിവാഹ ചിത്രങ്ങൾ പുറത്ത്; ആഘോഷ നിമിഷങ്ങള്‍ പങ്കുവച്ച് ആര്യ.. ഏറ്റെടുത്ത് സോഷ്യൽമീഡിയ

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ. ബഡായി ബംഗ്ളാവിലൂടെ തന്റേതായുള്ള സ്ഥാനം ആര്യ നേടി. പിന്നാലെ ബിഗ്‌ബോസിലും എത്തിയപ്പോൾ ഇരും കയ്യും നീട്ടിയായിരുന്നു ആരാധകർ സ്വീകരിച്ചത്. തന്റെ വിശേഷങ്ങളൊക്കെ തന്നെ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലാണ് ആര്യയിപ്പോൾ. തന്‍റെ സഹോദരിയുടെ വിവാഹം ആഘോഷമാക്കിയതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നടിയും അവതാരകയുമായ അഞ്‍ജനയുടെയും അഖിലിന്റെയും വിവാഹ ദിവസമാണ് സഹോദരിയെന്ന നിലയിൽ ആര്യ ആഘോഷമാക്കിയത്.
ആര്യ ആറാടുകയാണല്ലോ എന്നാണ് ആരാധകരില്‍ ചിലര്‍ ചിത്രങ്ങൾക്കും വീഡിയോകൾക്കും കമന്‍റ് ചെയ്‍തിരിക്കുന്നത്. അഞ്ജനയ്ക്ക് സർപ്രൈസ് ആയി ഒരുക്കിയ ഹൽദിയുടെ ചിത്രങ്ങളെല്ലാം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. എന്റെ കുട്ടികളുടെ ഹൽദി, ഈ ദിവസം പല കാരണങ്ങൾ കൊണ്ട് ഒരുപാട് പ്രത്യേകതകൾ ഉള്ളതാണ്, എന്നാണ് ആര്യ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. വർണ്ണാഭമായിരുന്നു വിവാഹത്തിന് മുമ്പും പിമ്പുമുള്ള ആഘോഷങ്ങൾ.
തന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അഞ്ജനയുടെ വിവാഹമെന്നും ആര്യ പറഞ്ഞിട്ടുണ്ട്. അഞ്ജനയുടേത് ലവ്-അറേഞ്ചഡ് മ്യാരേജ് ആണെന്നും ആര്യ പറഞ്ഞിരുന്നു. അഖിലും അഞ്ജനയും കോളേജിൽ ഒന്നിച്ച് പഠിച്ചതാണ്. അന്ന് മുതൽ ഇരുവരും പ്രണയത്തിലാണ്. തിരുവനന്തപുരം ടെക്നോപാർക്കിലാണ് ഇരുവരും ജോലി ചെയ്യുന്നത്. അച്ഛനാണ് ഇവരുടെ പ്രണയത്തേക്കുറിച്ച് ആദ്യം അറിയുന്നതെന്നും ആര്യ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha






















