നടന്‍ ഇന്ദ്രന്‍സിനെ കുറിച്ച് ഊര്‍വശി പറയുന്നത്... രൂപം കൊണ്ടോ ഭാവം കൊണ്ടോ സ്വഭാവം കൊണ്ടോ ഒരു മാറ്റവുമില്ല

അന്നും ഇന്നും എന്നും ഇന്ദ്രന്‍സ് ചേട്ടന്‍ ഇങ്ങനെയാണ്. രൂപം കൊണ്ടോ ഭാവം കൊണ്ടോ സ്വഭാവം കൊണ്ടോ ഒരു മാറ്റവുമില്ല. ഒരു സിനിമയുടെ പൂജക്ക് എത്തിയ ഉര്‍വശിയോടും ഇന്ദ്രന്‍സ് ചേട്ടനോടും രണ്ട് പേരുടെ കോമ്‌ബോയെക്കുറിച്ച് ചോദിച്ചപ്പോള്‍ താരം പറഞ്ഞ മറുപടിയാണിത്. ഉര്‍വശി ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ചിത്രമാണ് ജലധാര പമ്ബ് സെറ്റ് സിന്‍സ് 1962.
ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ജൂലൈ 19ാം തീയതി മുതല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഇന്ദ്രന്‍സ്, ഉര്‍വശി എന്നിവരുടെ കോമ്‌ബോയില്‍ വരുന്ന ഒരു ആക്ഷേപ ഹാസ്യ ചിത്രമാണ് ജലധാര പമ്ബ് സെറ്റ് സിന്‍സ് 1962. ആശിഷ് ചിന്നപ്പയാണ് സംവിധാനം. വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.
ഇന്ദ്രന്‍സ് ചേട്ടന്‍ വലിയ നടനായി മാറിയപ്പോള്‍ ഒരുമിച്ച് അഭിനയിക്കാനുള്ള അവസരത്തില്‍ എന്ത് തോന്നുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉര്‍വശി മറുപടി പറഞ്ഞത് ഞാന്‍ പണ്ട് ലോക്കേഷനില്‍വെച്ച് ചേട്ടനെ കാണുമ്‌ബോള്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇപ്പോഴും എന്നാണ് താരം പറഞ്ഞത്. അന്നും ഇന്നും എന്നും ഇന്ദ്രന്‍സ് ചേട്ടന്‍ ഇങ്ങനെയാണ്. രൂപം കൊണ്ടോ ഭാവം കൊണ്ടോ സ്വഭാവം കൊണ്ടോ ഒരു മാറ്റവുമില്ലെന്ന് ഉര്‍വശി പറഞ്ഞു.
താന്‍ ചേട്ടനോട് വന്നപ്പോഴെ ചോദിക്കുവായിരുന്നു ഇതുപോലെയിരിക്കാന്‍ എന്തേലും ചെയ്യുന്നുണ്ടോ എന്ന്. താന്‍ ചേട്ടനെ ആദ്യത്തെ സിനിമയില്‍ കാണുന്നത് എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇപ്പോഴും എന്ന് ഉര്‍വശി പറഞ്ഞു.
ഇതെല്ലാം പറയുമ്പോഴും ഒരു ചെറുപുഞ്ചിരിയോടെ തൊട്ടടുത്ത് നില്‍ക്കുന്നാണ്ടായിരുന്നു ഇന്ദ്രന്‍സ് ചേട്ടന്‍. ഇന്ദ്രന്‍സ് ചേട്ടനോട് തങ്ങളെയൊക്കെ സിനിമയിലൂടെ ഞെട്ടിക്കുവാണല്ലോ പുതിയ സിനിമയുടെ വിശേഷം എന്താണെന്ന് ചോദിച്ചപ്പോഴും ഇതിലും ഞെട്ടിപ്പിക്കും എന്നാണ് മറുപടി നല്‍കിയത്. ഒരു ഗംഭീര സിനിമയാണെന്നാണ് ഇന്ദ്രന്‍സ് ചേട്ടന്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha






















