നസ്രിയയുടെ ക്യൂട്ട് ലുക്ക് വൈറലാകുന്നു....

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് നസ്രിയ. ലാളിത്യം നിറഞ്ഞ ചിരിയും നിഷ്‌കളങ്കമായ മുഖവും എല്ലാം കൊണ്ടും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാരമാണ് നസ്രിയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ രസകരമായ പോസ്റ്റുകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
നസ്രിയ പങ്കുവച്ച ബ്ലാക്ക് സല്‍വാറിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിട്ടുള്ളത്. ഡിസൈനര്‍ രഹന ബഷീര്‍ ആണ് നസ്രിയയ്ക്കായി ഈ സല്‍വാര്‍ ഒരുക്കിയത്. ബ്ലാക്ക് സല്‍വാറില്‍ അതിസുന്ദരിയാണ് നസ്രിയ എന്നാണ് ആരാധക കമന്റുകള്‍.
2014 ഓഗസ്റ്റ് 21 നാണ് ഫഹദും നസ്‌റിയയും വിവാഹിതരായത്. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് നസ്രിയ ഫഹദിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന നസ്രിയ 'കൂടെ'യിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവരുന്നത്.
ഫഹദിന്റെ നിര്‍മ്മാണക്കമ്ബനിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമാണ് നസ്രിയ ഇപ്പോള്‍. 'അന്റെ സുന്ദരനാകിനി'യാണ് ഏറ്റവും ഒടുവില്‍ റിലീസായ നസ്രിയ ചിത്രം. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.
https://www.facebook.com/Malayalivartha






















