നടി നളിനിയുടെ സാരി ഭ്രമം കേട്ട് അമ്പരന്ന് ആരാധകര്‍...

സ്ത്രീകള്‍ക്ക് പൊതുവെ വസ്ത്രങ്ങളോട് ആഭരണങ്ങളോടുമാണ് താത്പര്യം. വിവിധ തരത്തിലുള്ള വര്‍ണാഭമായ നിറങ്ങളില്‍ ലഭിക്കുന്ന സാരികള്‍ സ്വന്തമാക്കാന്‍ സ്ത്രീകള്‍ കൂടുതല്‍ ആഗ്രഹം പ്രകടിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് താരങ്ങള്‍ ആണെങ്കില്‍ പറയുകയും വേണ്ട. അവര്‍ പോകുന്ന സ്ഥലങ്ങളില്‍ പല തരത്തിലുള്ള വസ്ത്രങ്ങള്‍ കാണുകയും അതൊക്കെ വാങ്ങിക്കൂട്ടുകയും ചെയ്യും. അത്തരത്തില്‍ സാരി പ്രേമിയായ താരമാണ് നളിനി.
ഈയിടയ്ക്ക് ഒരു അഭിമുഖത്തിലാണ് തന്റെ സാരി പ്രേമത്തെക്കുറിച്ച് നളിനി പറയുന്നത്. ഓരോ ദിവസവും ധരിക്കാന്‍ ഓരോ പുതിയ സാരിവേണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് നളിനി പറഞ്ഞു. അതുകൊണ്ട് വര്‍ഷത്തില്‍ 365 ദിവസവും പുത്തന്‍ സാരികള്‍ ധരിക്കും. അത് തനിക്ക് നിര്‍ബന്ധമാണ്.
സാരിയോട് ഇത്രമാത്രം ഭ്രമമായതിനാല്‍ എവിടെ പോയാലും സാരി വാങ്ങും. അതുകൊണ്ട് ഈ സാരികളെല്ലാം സൂക്ഷിക്കാന്‍ ഒരു വീടുതന്നെ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി താന്‍ സ്വന്തമാക്കിയ സാരികളുടെ വലിയ കളക്ഷന്‍ തന്നെ ആ വീട്ടിലുണ്ടെന്നും നളിനി പറയുന്നു.
തെന്നിന്ത്യന്‍ ഭാഷകളിലെ സിനിമകളിലും ടെലിവിഷന്‍ രംഗത്തും തന്റേതായ മുഖമുദ്ര പതിപ്പിച്ച നടിയാണ് നളിനി. 1980ല്‍ 'ഇതിലേ വന്നവര്‍' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് രംഗപ്രവേശം നടത്തിയത്. ആദ്യപേര് റാണിയെന്നായിരുന്നു.
'ഇടവേള' എന്ന ചിത്രത്തില്‍ നായികയായി എത്തിയതിന് പിന്നാലെയാണ് നളിനി എന്ന പേര് സ്വീകരിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ സജീവമായിരുന്ന നളിനി മലയാളത്തിലെ 20ഓളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നളിനിയുടെ തുറന്നുപറച്ചില്‍ കേട്ട് അമ്ബരന്നിരിക്കുകയാണ് മലയാളികള്‍.
https://www.facebook.com/Malayalivartha






















