Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി ആക്രമിക്കപ്പെട്ട ക്രൂരമായ ആ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട 'പെൺശബ്ദം'! ദിലീപും അനിയനും കൂടെ ദൃശ്യങ്ങള്‍ റീക്രിയേറ്റ് ചെയ്ത സംഭവം കൂടെ ഓർക്കേണ്ടതാണ്... 2018 ല്‍ വന്ന മെമ്മറി കാർഡ് പരിശോധനയുടെ എഫ് എസ് എല്‍ റിപ്പോർട്ട് വിചാരണ കോടതി രണ്ട് വർഷം പൂഴ്ത്തിവെച്ചത് എന്തിനായിരുന്നു; പൊട്ടിത്തെറിച്ച് ബൈജുകൊട്ടാരക്കര

16 JULY 2022 08:08 AM IST
മലയാളി വാര്‍ത്ത

കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പകർത്തിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന ഫോറന്‍സിക് പരിശോധന ഫലം കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. കേസ് പരിഗണിച്ച 3 കോടതികളുടെ കസ്റ്റഡിയില്‍ ഇരിക്കുമ്പോഴും 3 തവണ മെമ്മറി കാർഡ് അനധികൃതമായി തുറന്ന് പരിശോധിച്ചെന്നാണ് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമാക്കുന്നത്. സംഭവത്തിൽ ശക്തമായ വിമർശനമാണ് ഉയര്ന്നത്. ഇപ്പോഴിതാ കോടതിക്കെതിരായ വിമർശനം വീണ്ടും ശക്തമാക്കികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഇവിടെ ചിലരുടെ ന്യായീകരണങ്ങള്‍ കാണുമ്പോള്‍ പരമപുച്ഛമാണ് തോന്നുന്നത്. മറ്റു ചിലർ പറയുന്ന ജുഡീഷ്യറിയെ അധിക്ഷേപിക്കുകയോ ആക്ഷേപിക്കുകയോ അരുതെന്ന്. ഇവിടെ ആരാണ് ജുഡീഷ്യറിയെ അധിക്ഷേപിച്ചതെന്നാണ് എനിക്ക് ചോദിക്കാണുള്ളത്. 2018 ല്‍ വന്ന മെമ്മറി കാർഡ് പരിശോധനയുടെ എഫ് എസ് എല്‍ റിപ്പോർട്ട് വിചാരണ കോടതി രണ്ട് വർഷം പൂഴ്ത്തിവെച്ചത് എന്തിനായിരുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു.

ബൈജുകൊട്ടാരക്കരയുടെ വാക്കുകൾ ഇങ്ങനെ...

വിചാരണ കോടതിയുടെ അധികാരത്തിന് കീഴിലിരിക്കെ മെമ്മറി കാർഡ് ഒരു വിവോ മൊബൈല്‍ ഫോണിലിട്ട് കണ്ടത് എന്തിനായിരുന്നു. രാഹുല്‍ ഈശ്വർ ഒക്കെ പറയുന്നുണ്ടല്ലോ ഇത് കോപ്പി ചെയ്തിട്ടില്ല, കോപ്പി ചെയ്തിട്ടില്ലാ എന്ന്. അദ്ദഹേത്തിന് വാങ്ങിച്ച കാശിനുള്ള നന്ദി കാണിക്കണമല്ലോ. പക്ഷെ എനിക്ക് ചോദിക്കാനുള്ളത് ആ മൊബൈലില്‍ വെച്ച് ദൃശ്യങ്ങള്‍ കാണുമ്പോള്‍ മറ്റൊരു ഫോണ്‍ വെച്ച് ഷൂട്ട് ചെയ്താലും പോരെയെന്നാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ഇവിടെ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപും ദിലീപിന്റെ അനിയനും കൂടെ റീക്രിയേറ്റ ചെയ്ത സംഭവം കൂടെ ഉണ്ടെന്നുള്ളത് ഓർക്കണം. കോടതിയില്‍ ഒരു തവണ മാത്രം, വക്കീലന്മാരോടും ജഡ്ജിയോടും ഒപ്പമിരുന്ന് ആ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അതിലെ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞു. എന്നാല്‍ ഈ സംഭവം കഴിഞ്ഞ് രണ്ട് ദിവസമായപ്പോഴാണ് 'ആ ദൃശ്യങ്ങളില്‍ മറ്റൊരു സ്ത്രീയുടേയും കിളികളുടെ ശബ്ദം കേള്‍ക്കുന്നു' എന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറയുന്നത്. അത് വീണ്ടും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെയുള്ള ചില കാര്യങ്ങള്‍ മറുവശത്തും നില്‍ക്കുന്നു എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. 2018 ല്‍ എഫ് എസ് എല്‍ റിപ്പോർട്ട് വന്നതിന് ശേഷം 2020 ലാണ് വിചാരണ കോടതിയില്‍ കിട്ടുന്നത്. അതിന് ശേഷം 2022 വരെ ഇത് പൂഴ്ത്തിവെക്കുന്നു. ആ വിചാരണ കോടതിയെ എങ്ങനെ വിശ്വസിക്കും. ചിലർ പറയുന്നുണ്ട് കോടതികളെ കുറ്റം പറയരുതെന്ന്. എന്തൊക്കെയാണെങ്കിലും ഈ സമയത്ത് സംശയത്തിന്റെ മുള്‍മുനയില്‍ നിർത്തേണ്ടത് കോടതിയെയാണ്. അല്ലെങ്കില്‍ ഇത് നേരത്തെ തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് പറഞ്ഞ് കൊടുക്കാമായിരുന്നുവെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു. വിചാരണ കോടതിയുടെ ഓരോ വിധികളും വരുമ്പോള്‍ വളരെ വ്യക്തമായി ചില കാര്യങ്ങള്‍ നമ്മള്‍ കാണുന്നു. ഒരു കോടതിയിലും കേട്ടുകേള്‍വിയില്ലാത്ത ചോദ്യങ്ങളും ആളുകളെ മണ്ടന്‍മാരാക്കുന്ന പരാമർശങ്ങളുമാണ് വിചാരണ കോടതിയില്‍ കോടതിയില്‍ വന്നുകൊണ്ടിരിക്കുന്നത്. എത്ര കാലമാണ് ഇതൊക്കെ സഹിച്ച് കൊണ്ടിരിക്കുകയെന്നും ബൈജു കൊട്ടാരക്കര ചോദിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (27 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (39 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (49 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends