Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതിജീവിതയ്ക്ക് നീതി ലഭിക്കില്ല... ഒരിക്കലും.. ദിലീപ് പുഷ്പം പോലെ ഊരിപോകും സാറേ... സത്യസന്ധനായ ആ ഉദ്യോഗസ്ഥന്‍ തെല്ല് നിസ്സംഗതയോടെ എന്റെ മുഖത്തേക്ക് നോക്കി.. സ്ത്രീകളുടെ സുരക്ഷക്കായ് പൊളിച്ചെഴുതേണ്ടുന്ന, നമ്മുടെ സംവിധാനങ്ങളുടെ വീഴ്ചയാണ് അവിടെ കണ്ടത്! വമ്പൻ രഹസ്യങ്ങൾ പുറത്ത് വിട്ട് ആലപ്പി അഷറഫ്

16 JULY 2022 09:52 AM IST
മലയാളി വാര്‍ത്ത

വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡ് പരിശോധന ഫലത്തിന്റേയും കണ്ടെത്തലുകളുടേയും അടിസ്ഥാനത്തിൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യമാണെന്നാണ് ക്രൈംബ്രാ‍ഞ്ച് ചൂണ്ടിക്കാട്ടുന്നത്. ദിലീപിനെ വെള്ള പൂഷനെത്തിയ ശ്രീലേഖയുടെ തുറന്ന് പറച്ചിൽ വിവാദം ഉണ്ടാക്കിയ പുകിലൊന്നും ചെറുതല്ല. ജനങ്ങൾ തെരുവിലിറങ്ങേണ്ട അവസ്ഥവരെയുണ്ടായി. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കൊപ്പം നില്‍ക്കുന്നവരെ അപകീര്‍ത്തിപ്പെടുത്താന്‍ ദിലീപിന്റെ പി ആര്‍ ടീം ആള്‍മാറാട്ട വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തുകയാണ് സംവിധായകന്‍ ആലപ്പി അഷ്റഫ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ആലപ്പി അഷ്‌റഫിന്റെ വെളിപ്പെടുത്തല്‍.

ആലപ്പി അഷ്‌റഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

ദിലീപിനെ പൂട്ടണം...

ആലുവാ ക്രൈം ബ്രാഞ്ചില്‍ നിന്നും എനിക്ക് വിളി വരുന്നു. അടുത്ത ദിവസം അവിടെ എത്താമോയെന്ന് ...?.
യെസ്, 15/07/'22 കൃത്യം 11.30 ന് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ സാറിന്റെ മുന്‍പില്‍ ഹാജര്‍.
അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസുമായ് ബന്ധപ്പെട്ട്, പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിന്നും കിട്ടിയ വിവരത്തിന്റെ നിജസ്ഥിതി അറിയാനായിരുന്നു എന്നെ വിളിപ്പിച്ചത്. അദ്ദേഹത്തിന്റെ മുന്‍പിലുള്ള കംപ്യൂട്ടര്‍ സ്‌ക്രീനില്‍, ഒരു വാട്ട്സ്ആപ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് കാട്ടിത്തരുന്നു. ആ വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ പേരാണ്, ' ദിലീപിനെ പൂട്ടണം.' നിരവധി ചാറ്റുകള്‍. എല്ലാം ദിലീപിനെ കുടുക്കാനുള്ള പദ്ധതികള്‍ മാത്രം. ഗ്രൂപ്പംഗങ്ങളില്‍ ആദ്യത്തെ പേര് കണ്ട് ഞാന്‍ അമ്പരന്നു. ആലപ്പി അഷറഫ്, അതായത് എന്റെ പേര്. ഇനിയുള്ള മറ്റ് അംഗങ്ങളെക്കുറിച്ചാണങ്കില്‍, ആഷിക് അബു, ബൈജു കൊട്ടാരക്കര, നികേഷ്, സന്ധ്യ ഐ പി എസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ചു വാര്യര്‍, പ്രമോദ് രാമന്‍, വേണു, ടി ബി മിനി, സ്മൃതി. ഇത്രയും പേരാണ് ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍. ഈ ഗ്രൂപ്പിന്റെ നാല് സ്‌ക്രീന്‍ ഷോട്ടുകളാണ് എന്നെ കാണിച്ചു തന്നത്. ഒരു ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്നും, വധ ഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിന്റെ ഫോണിലേക്ക് വന്നതാണ് ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ എന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടു.

അന്വേഷണത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത അനുപിന്റെ ഫോണിലെ വിവരങ്ങള്‍ പുനര്‍ജീവിപ്പിച്ചെടുത്ത കൂട്ടത്തില്‍ കിട്ടിയതാണിവ. അതിന്റെ സത്യാവസ്ഥ അറിയാനാണ് എന്നെ വിളിപ്പിച്ചത്. സന്ധ്യ മാഡത്തിന്റെ പേരു കൂടി ഉള്‍പ്പെട്ടത് കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനായി. പി ആര്‍ വര്‍ക്കേഴ്സിന്റെ പല നമ്പറുകള്‍. മേല്‍പറഞ്ഞ പേരുകളില്‍ സേവ് ചെയ്താണ് ഗ്രൂപ്പിന് രൂപം നലകിയതത്രേ. പേരുകള്‍ ചേര്‍ന്ന് വരുന്ന മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകളെടുത്തായിരുന്നു അവരുടെ പ്രചരണം. ഇതാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാനായി എന്തൊക്കെ കുപ്രചരണങ്ങളാണ് ഇക്കൂട്ടര്‍ കാട്ടികൂട്ടുന്നത്. ഞാന്‍ മനസാ വാചാ കര്‍മ്മണ അറിയാത്ത സംഭവമാണന്ന് മൊഴി കൊടുത്തു. അപകീര്‍ത്തിക്ക് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടു. ഒടുവില്‍ ഞാന്‍ അവരോടു പറഞ്ഞു: സാര്‍, ഒരു പാവം പെണ്‍കുട്ടിയുടെ ദീനരോധനം കേട്ടിട്ട് എനിക്കും മറ്റുള്ളവരെപോലെ മിണ്ടാതെ പോകാം. പക്ഷേ ഒരു മുതിര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകനായ ഞാന്‍ അങ്ങിനെ ചെയ്താല്‍, അത് സ്ത്രീ സമൂഹത്തോടും, വരും തലമുറയോടും ചെയ്യുന്ന ക്രൂരതയാകും. ഞാന്‍ തുടര്‍ന്നു. ഗൂഢാലോചന നടന്നിട്ടുണ്ടന്ന്. ഉറച്ച് വിശ്വസിക്കുന്നു. അതിലെറെ ഞാന്‍ വിശ്വസിക്കുന്ന മറ്റൊന്ന് കൂടിയുണ്ടു. അതിജീവിതയ്ക്ക് നീതി ലഭിക്കില്ല. ഒരിക്കലും. ദിലീപ് പുഷ്പം പോലെ ഊരിപോകും സാറേ. സത്യസന്ധനായ ആ ഉദ്യോഗസ്ഥന്‍ തെല്ല് നിസ്സംഗതയോടെ എന്റെ മുഖത്തേക്ക് നോക്കി. സ്ത്രീകളുടെ സുരക്ഷക്കായ് പൊളിച്ചെഴുതേണ്ടുന്ന, നമ്മുടെ സംവിധാനങ്ങളുടെ വീഴ്ചയാണ് ആ മുഖത്ത് നിഴലിച്ചത്. എങ്കിലും പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം, നീതിദേവത കണ്‍തുറക്കുന്ന നല്ലൊരു തീര്‍പ്പിനായി. എന്ന് പറഞ്ഞുകൊണ്ട് കുറിപ്പ് അവസാനിപ്പിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (27 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (39 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (49 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends