Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏറെക്കുറെ ഷോയിലുള്ളതില്‍ യഥാര്‍ത്ഥ മനുഷ്യര്‍.. ഞങ്ങളിത് നേരത്തെ പറഞ്ഞതാണ്.. പക്ഷെ ആരും കേട്ടില്ല.. ആരോടു പറയാന്‍ ആര് കേള്‍ക്കാന്‍! ഉണ്ടക്കണ്ണു തുറന്നു നോക്കൂ സുഹൃത്തേ! ദിൽഷയ്‌ക്കെതിരെ ഉഗ്രൻ താക്കീതുമായി നിമിഷ

16 JULY 2022 12:38 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് വീടിന് അകത്തേയും പുറത്തേയും പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നായിരുന്നു റോബിന്‍-ദില്‍ഷ-ബ്ലെസ്ലി സൗഹൃദം. എന്നാല്‍ ഇന്നലെ രാത്രി ബ്ലെസ്ലിയുമായും റോബിനുമായും ഇനി തനിക്ക് സൗഹൃദമുണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദില്‍ഷ. താന്‍ അവരുടെ സൗഹൃദത്തിന് നല്‍കിയ വില തനിക്ക് തിരികെ ലഭിച്ചിട്ടില്ലെന്നാണ് ദില്‍ഷ പറയുന്നത്. വളരെ വൈകാരികമായിട്ടായിരുന്നു ദില്‍ഷയുടെ പ്രതികരണം. ഇതോടെ ദില്‍ഷയുടെ തീരുമാനത്തെ അനുകൂലിച്ചും വിമര്‍ശിച്ചുമൊക്കെ നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ബിഗ് ബോസില്‍ ദില്‍ഷയ്‌ക്കൊപ്പം മത്സരിച്ചിരുന്ന നിമിഷയും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ റോബിനൊപ്പമായിരുന്നു നിമിഷയുടെ നിലപാട്. റോബിനോടായി നീ കൂടുതല്‍ മെച്ചപ്പെട്ടത് അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു നിമിഷ പറഞ്ഞത്. പിന്നാലെ ഇപ്പോഴിതാ നിമിഷ മറ്റൊരു പോസ്റ്റുമായി എത്തിയിരിക്കുന്നത്. ദില്‍ഷ-റോബിന്‍-ബ്ലെസ്ലി പോലെ തന്നെ ബിഗ് ബോസ് വീട്ടിലെ മറ്റൊരു കിടിലന്‍ കോമ്പോ ആയിരുന്നു നിമിഷ-ജാസ്മിന്‍-റിയാസ്. മൂവരും പുറത്ത് വന്നപ്പോഴും ആ സൗഹൃദം അങ്ങനെ തന്നെ നിലനിര്‍ത്തുന്നുണ്ട്. ഇപ്പോഴിതാ തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ദില്‍ഷയ്‌ക്കൊരു കൊട്ട് കൊടുക്കുകയാണ് നിമിഷ ചെയ്തിരിക്കുന്നത്. തന്റേയും റിയാസിന്റേയും ജാസ്മിന്റേയും ചിത്രങ്ങളും വീഡിയോയുമാണ് നിമിഷ പങ്കുവച്ചിരിക്കുന്നത്. ''ഏറെക്കുറെ ഷോയിലുള്ളതില്‍ യഥാര്‍ത്ഥ മനുഷ്യര്‍. ഞങ്ങളിത് നേരത്തെ പറഞ്ഞതാണ്. പക്ഷെ ആരും കേട്ടില്ല. ആരോടു പറയാന്‍ ആര് കേള്‍ക്കാന്‍! ഉണ്ടക്കണ്ണു തുറന്നു നോക്കൂ സുഹൃത്തേ!'' എന്നായിരുന്നു നിമിഷ കുറിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (7 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (13 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (48 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

Malayali Vartha Recommends