Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സന്തോഷമായി ഇരിക്കൂ ദിൽഷ.... ബഹുമാനം മാത്രമെയുള്ളൂ... നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ! ദില്‍റോബ് ഇനി ഇല്ല; വേര്‍പിരിയലില്‍ ദില്‍ഷയ്ക്ക് ആശംസ നേര്‍ന്ന് റോബിന്‍

16 JULY 2022 01:40 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് വീടിന് അകത്തേയും പുറത്തേയും പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നായിരുന്നു റോബിന്‍-ദില്‍ഷ-ബ്ലെസ്ലി സൗഹൃദം. എന്നാല്‍ ഇന്നലെ രാത്രി ബ്ലെസ്ലിയുമായും റോബിനുമായും ഇനി തനിക്ക് സൗഹൃദമുണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദില്‍ഷ. ബി​ഗ് ബോസ് ജയിച്ച് പുറത്ത് വന്നപ്പോൾ മുതൽ കേൾക്കുന്നതാണ് കുറ്റപ്പെടുത്തലുകളെന്ന് പറഞ്ഞിരിക്കുകയാണ് ദിൽഷ. താൻ അടുത്ത സുഹൃത്തുക്കളെന്ന് കരുതിയിരുന്ന റോബിനോ ബ്ലെസ്ലിയോ തനിക്ക് വേണ്ടി സംസാരിക്കാൻ ഉണ്ടായിരുന്നില്ലെന്നും ഇപ്പോഴും പ്രശ്നങ്ങൾ നേരിടുന്നത് താൻ മാത്രം ആയതിനാൽ ഇരുവരുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയാണെന്നുമാണ് ദിൽഷ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ പറയുന്നത്. മാത്രമല്ല റോബിനെ സോഷ്യൽമീഡിയയിൽ ദിൽഷ അൺഫോളോ ചെയ്യുകയും ചെയ്തു. സൗഹൃദം അവസാനിപ്പിക്കുകയാണെന്ന ദിൽഷയുടെ വീഡിയോ വന്നതോടെ റോബിൻ സോഷ്യൽമീഡിയയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു... 'സന്തോഷമായി ഇരിക്കൂ ദിൽഷ.... ബഹുമാനം മാത്രമെയുള്ളൂ... നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ... എല്ലാവിധ ആശംസകളും നേരുന്നു. നീ നൽകിയ എല്ലാ ഓർമകൾക്കും നന്ദി.... നൽകിയ പിന്തുണയ്ക്കും നന്ദി പറയുന്നു...' എന്നാണ് റോബിൻ കുറിച്ചത്.

മറുപടിയായി ദിൽഷ കുറിച്ചത് ഇങ്ങനെയായിരുന്നു... 'ബി​ഗ് ബോസ് ഹൗസിൽ നമ്മൾ ഒരുമിച്ചുണ്ടായിരുന്നപ്പോഴുള്ള എല്ലാ നല്ല ഓർമകൾക്കും താങ്കളോട് നന്ദി പറയുന്നു ഡോക്ടർ. ആ ഓർമകൾ എന്റെ ജീവിത കാലം മുഴുവൻ ഞാൻ ഒപ്പം കൊണ്ടുനടക്കും.' 'നിങ്ങളുടെ സ്വപ്നങ്ങളെല്ലാം നേടാൻ സാധിക്കട്ടയെന്ന് ആശംസിക്കുന്നു. നിങ്ങളുടെ വരാനിരിക്കുന്ന ഭാവിക്ക് എല്ലാവിധ ആശംസകളും' ദിൽഷ മറുപടിയായി കുറിച്ചു. റോബിന് തന്നെ ഉടൻ വിവാഹം കഴിക്കണമെന്നാണെന്നും പക്ഷെ തനിക്ക് അതിന് ഇപ്പോൾ സാധിക്കില്ല സമയം വേണമെന്ന് പറഞ്ഞിരുന്നുവെന്നും ദിൽഷ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (7 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (13 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (48 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

Malayali Vartha Recommends