ലൈഫിൽ ഇപ്പോൾ മ്യൂസിക് ഉണ്ട്.. ഇപ്പോൾ തിരിച്ച് ഒരു മ്യൂസിക്കൽ ഫാമിലിയിലേക്ക് കേറിയൊരു ഫിലീംഗാണ്.. സമാധാനം ഉണ്ട്.. എന്റെ കൂടെയുള്ളയാളും മ്യുസിഷനാണ്.. നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്! ഗോപി സുന്ദറിനൊപ്പമുള്ള ജീവിതത്തെക്കുറിച്ച് ആദ്യമായി ആ വെളിപ്പെടുത്തൽ നടത്തി അമൃത സുരേഷ്

സോഷ്യൽമീഡിയയിൽ വളരെ സജീവമായി ഇടപെടുന്നയാളാണ് അമൃത സുരേഷ്. വ്യക്തിജീവിതത്തിലേയും പ്രൊഫഷനിലേയും കാര്യങ്ങളെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കിട്ടപ്പോഴായിരുന്നു ഇരുവരും ഒന്നിച്ച വിശേഷം പുറത്തുവന്നത്. ഞങ്ങളൊന്നിച്ചുവെന്നും കൊച്ചിയിലും ഹൈദരാബാദിലുമായി കഴിയാനാണ് പ്ലാനെന്നും ഗോപി സുന്ദർ പറഞ്ഞിരുന്നു. ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കിയത് സോഷ്യൽമീഡിയയിലൂടെയായിരുന്നു. പിന്നീടങ്ങോട്ട് അമൃത പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറുകയായിരുന്നു. ഇപ്പോഴിതാ ഗോപി സുന്ദറുമായുള്ള ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഗായികയിപ്പോൾ. 'സുഖമായിട്ടിരിക്കുന്നു. സന്തോഷമായിട്ടിരിക്കുന്നു. ലൈഫിൽ ഇപ്പോൾ മ്യൂസിക് ഉണ്ട്. ഞാനൊരു സംഗീത ഫാമിലിയിലാണ് ജനിച്ചതും വളർന്നതുമൊക്കെ. ഇപ്പോൾ തിരിച്ച് ഒരു മ്യൂസിക്കൽ ഫാമിലിയിലേക്ക് കേറിയൊരു ഫിലീംഗാണ്. രാവിലെ എഴുന്നേൽക്കുമ്പോഴായാലും, കേൾക്കുന്നതും, കാണുന്നതും, ട്രാവൽ ചെയ്യുമ്പോൾ സംസാരിക്കുന്നതൊക്കെ മ്യൂസിക്കിനെക്കുറിച്ചാണ്.'പാട്ടുകൾ എനിക്ക് പറഞ്ഞുതരുന്നു. കറക്ട് ചെയ്ത് തരുന്നു. ഹെൽപ് ചെയ്യുന്നുണ്ട്. സമാധാനം ഉണ്ട്. എന്റെ കൂടെയുള്ളയാളും മ്യുസിഷനാണ്. നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. സംശയങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ അച്ഛനോട് ചോദിക്കുന്നത് പോലെ ചോദിക്കാമെന്നും പറയുകയാണ് അമൃത.
https://www.facebook.com/Malayalivartha























