ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിയ്ക്ക് സാധ്യത! പല സിനിമ ലൊക്കേഷനുകളിലും ഷൂട്ടിംഗിന് സമയത്ത് എത്താതെ നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം വരുത്തുന്നു... ശ്രീനാഥ് ഭാസി ചേമ്പറില്‍ വിശദീകരണം നൽകണം...

മലയാളികളുടെ ഇഷ്ട താരമാണ് ശ്രീനാഥ് ഭാസി. മാമൂട്ടി നായകനായി എത്തിയ ഭീഷ്മയിൽ താരം നല്ലൊരു വേഷം തന്നെ കൈകാര്യം ചെയ്തിരുന്നു. വളരെ പെട്ടന്ന് തന്നെ ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. എന്നാലിപ്പോഴിതാ നടനെതിരെ വലിയ ഒരു ആരോപണമാണ് പുറത്ത് വരുന്നത്. പല സിനിമ ലൊക്കേഷനുകളിലും ഷൂട്ടിംഗിന് സമയത്ത് എത്തുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്നുവെന്നാണ് ആരോപണം. സംഭവത്തിൽ, ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിയ്ക്ക് സാധ്യത. കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിലിം ചേമ്പര്‍ യോഗത്തിലാണ് നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. അടുത്തദിവസം ശ്രീനാഥ് ഭാസി ചേമ്പറില്‍ വിശദീകരണം നൽകണം. ശ്രീനാഥ് ഭാസിക്ക് എഎംഎംഎയില്‍ മെമ്പര്‍ഷിപ്പ് ഇല്ലാത്തതിനാലാണ് നടപടിക്ക് ഫിലിം ചേമ്പര്‍ മുന്‍കൈയെടുക്കുന്നത്.
https://www.facebook.com/Malayalivartha























