ആലിയയ്ക്കും രണ്‍ബീറിനും ഇരട്ട ആണ്‍കുട്ടികൾ! ജ്യോതിഷിയുടെ പ്രവചനത്തിൽ ഞെട്ടി താരദമ്പതികൾ.. ഏറ്റെടുത്ത് ആരാധകർ

ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ ഏപ്രില്‍ 14-ന് മുംബൈയില്‍ വെച്ച് ആഘോഷമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ രണ്‍ബീറും ആലിയയും തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥിയെ കൂടി വരവേല്‍ക്കുകയാണ്. ഇക്കാര്യമറിയിച്ച് ആലിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതു മുതല്‍ ഇരുവരെയും ചുറ്റിപ്പറ്റി നിരവധി വാര്‍ത്തകളാണ് പ്രചരിക്കുന്നത്. കപൂര്‍ കുടുംബമാകെ ഇപ്പോള്‍ സന്തോഷത്തിലാണ്. താന്‍ മുത്തച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷം ആലിയയുടെ അച്ഛനും ബോളിവുഡിലെ മുതിര്‍ന്ന സംവിധായകനുമായ മഹേഷ് ഭട്ടും മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ആലിയയ്ക്കും രണ്‍ബീറിനും ഇരട്ടക്കുട്ടികളാണ് ഉണ്ടാകുന്നതെന്ന് പ്രവചിച്ചിരിക്കുകയാണ് ഒരു ജ്യോതിഷി. മാത്രമല്ല, ആ ഇരട്ടക്കുട്ടികള്‍ ആണ്‍കുട്ടികളാണെന്നും പ്രവചനത്തില്‍ പറയുന്നു. നിരവധി ആരാധകരാണ് ഈ പ്രവചനത്തെ ഏറ്റുപിടിയ്ക്കുന്നത്. ഇരട്ടക്കുട്ടികള്‍ ഉണ്ടാകാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന് പറയുകയാണ് അവരില്‍ പലരും.
https://www.facebook.com/Malayalivartha























