Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകത്ത് എത്ര കുട്ടികള്‍ക്ക് ആ ഭാഗ്യം ലഭിക്കുമെന്ന് അറിയില്ല... പക്ഷേ എനിക്കത് ലഭിച്ചിരിക്കുകയാണ്... അമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ്... ആ ദിവസത്തിന്റെ ഫുള്‍ മേക്കോവര്‍ ചെയ്യാന്‍ പോവുന്നത് ഞാനാണ്.. താരകല്യാണിന് രണ്ടാം വിവാഹം? എൻ്റെ രണ്ടാം വിവാഹത്തിന് മകൾക്ക് എതിർപ്പില്ലെന്ന് താര കല്യാൺ.. വീഡിയോ പുറത്ത് വന്നതോടെ ഞട്ടി ആരാധകർ

19 JULY 2022 08:57 AM IST
മലയാളി വാര്‍ത്ത

സോഷ്യൽമീഡിയയിലെ സെലിബ്രിറ്റിയാണ് സൗഭാ​ഗ്യ വെങ്കിടേഷ്. സീരിയലുകളിലോ സിനിമകളിലോ സൗഭാ​ഗ്യ മുഖം കാണിച്ചിട്ടില്ല. സൗഭാ​ഗ്യ ആളുകൾ‍ക്ക് സുപരിചിതയായി തുടങ്ങിയത് ടിക്ക് ടോക്ക് കേരളത്തിലും മലയാളികൾക്കിടയിലും തരം​ഗമായപ്പോഴാണ്. തുടക്കത്തിൽ‍ കോമഡി വീഡിയോകളും നൃത്തവുമെല്ലാമായി സൗഭാ​ഗ്യ അതിവേ​ഗത്തിൽ പ്രേക്ഷക പ്രീതി നേടി. സൗഭാ​ഗ്യയുടെ ടിക്ക് ടോക്ക് വീഡിയോകൾ വൈറലാകാൻ‍ തുടങ്ങിയപ്പോഴാണ് ആളുകൾ സൗഭാ​ഗ്യ നടി താര കല്യാണിന്റെ മകളാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് വിവാഹിതയായ ശേഷം ഭർത്താവ് അർജുനൊപ്പം യുട്യൂബ് ചാനലും ആരംഭിച്ചു. താര കല്യാൺ വർഷങ്ങളായി സിനിമയിൽ സജീവമായിട്ടുള്ള വ്യക്തിയാണ്. താരയുടെ ഡാൻസ് അക്കാദമി ഇപ്പോൾ നോക്കി നടത്തുന്നത് സൗഭാ​ഗ്യയും അർജുനും ചേർന്നാണ്. എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുള്ള സൗഭാ​ഗ്യ പുതിയ വീ‍ഡിയോയുമായി എത്തിയിരിക്കുകയാണിപ്പോൾ. 'അമ്മക്കുട്ടിയ്ക്ക് കല്യാണം' എന്ന് പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്. സൗഭാഗ്യയുടെ അമ്മയും നടിയുമായ താരകല്യാണിന്റെ വിവാഹത്തെ കുറിച്ച് പറയുന്ന വീഡിയോയാണിത്. ഇരുവരും മേക്കപ്പ് ഇടുകയാണെന്ന് ആദ്യമേ മനസിലാവും. എങ്കിലും ഭര്‍ത്താവ് മരിച്ച സ്ത്രീയ്ക്ക് രണ്ടാമതൊരു വിവാഹം നടത്തുന്നതിനെ കുറിച്ചടക്കം സമൂഹത്തിന് വലിയൊരു മെസേജുമായിട്ടാണ് അമ്മയും മകളും എത്തിയിരിക്കുന്നത്. എന്റെ ഓരോ വീഡിയോയും പ്രത്യേകതയോടെയാണ് ചെയ്യാറുള്ളതെന്ന് പറഞ്ഞാണ് സൗഭാഗ്യ വീഡിയോ തുടങ്ങുന്നത്.

'ലോകത്ത് എത്ര കുട്ടികള്‍ക്ക് ആ ഭാഗ്യം ലഭിക്കുമെന്ന് അറിയില്ല. പക്ഷേ എനിക്കത് ലഭിച്ചിരിക്കുകയാണ്. അമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ്. ആ ദിവസത്തിന്റെ ഫുള്‍ മേക്കോവര്‍ ചെയ്യാന്‍ പോവുന്നത് ഞാനാണെന്ന്' സൗഭാഗ്യ പറയുന്നു. ഒപ്പം ഈ ദിവസത്തിന്റെ വിശേഷങ്ങളും നടി പങ്കുവെച്ചിരിക്കുകയാണ്. ഇടയില്‍ അമ്മയ്ക്ക് ബ്രൈഡ് ആവാന്‍ ഇഷ്ടമാണോന്ന് സൗഭാഗ്യ ചോദിച്ചു. 'സ്റ്റാര്‍ട്ട്, ആക്ഷന്‍ പറഞ്ഞാല്‍ ഞാന്‍ എന്തിനും തയ്യാറാണെന്ന്' താരയും കൂട്ടിച്ചേര്‍ത്തു. റിയലായിട്ടും ഇഷ്ടമാണെന്നോയി സൗഭാഗ്യ. റിയലായിട്ടും ഇഷ്ടമുണ്ടെന്ന് താരയും പറഞ്ഞു. എങ്കില്‍ ഭാവി വരന് വേണ്ട ഗുണങ്ങളെ കുറിച്ച് കൂടി പറയാന്‍ സൗഭാഗ്യ പറഞ്ഞു. താരയുടെ വരനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ ഇതാണ്.. 'ആള്‍ സത്യസന്ധനായിരിക്കണം, കിട്ടുമോ? അങ്ങനൊരാള്‍ ലോകത്ത് ഇല്ല. ഇനി ഉണ്ടെങ്കില്‍ അയാളെ മതി. 6.2 അടി പൊക്കം വേണം, വളരെ വിശ്വസ്തന്‍, സകല ജീവജാലങ്ങളോടും അനുകമ്പയുള്ളവനായിരിക്കണം, എന്റെ മോള്‍ക്ക് ആയിരിക്കണം പ്രധാന്യം. എന്നെക്കാളും എന്റെ മോളെ ഇഷ്ടപ്പെടണം, കെയറിങ് ആയിരിക്കണം, മടിയനാവാന്‍ പാടില്ല, ഹെല്‍ത്തിയാവണം, ആരോഗ്യമുള്ള ശരീരവും മനസും വേണം, അത്യാവശ്യം നല്ല പൈസ ഉണ്ടാവണം, ഇത്രയുമൊക്കെയാണ് താരയുടെ വിവാഹസങ്കല്‍പ്പം. എന്നാല്‍ 'എല്ലാവരുടെയും ആവശ്യം മോള്‍ക്ക് പ്രധാന്യം കൊടുക്കുന്ന ആള്‍ വരണമെന്നാണ്. പക്ഷേ അതൊരിക്കലും നടക്കില്ല. അങ്ങനെയാണ് പല ബന്ധങ്ങളും തകരുന്നത്. മോള്‍ക്ക് പ്രധാന്യം കൊടുക്കാനാണ് അമ്മയിരിക്കുന്നതെന്ന്' സൗഭാഗ്യയും സൂചിപ്പിച്ചു. അടുത്ത ചോദ്യം സിംഗിള്‍ മദറായിരിക്കുന്നതിനെ പറ്റിയാണ്. 'എനിക്ക് അധികകാലം സിംഗിള്‍ മദര്‍ ആവേണ്ടി വന്നില്ല. അതിന് മുന്‍പ് സൗഭാഗ്യയെ കല്യാണം കഴിപ്പിച്ച് കൊടുത്തു. വളരെ സമ്മര്‍ദ്ദമുള്ള കാര്യമാണത്. അത് എന്റെ ആരോഗ്യത്തെ വരെ ബാധിച്ചു. ആ സമയത്ത് ഇവളുടെ അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ കൊള്ളാമെന്ന് ചിന്തിച്ചിട്ടുണ്ട്. അച്ഛനില്ലാത്ത കുട്ടിയെ ഒരു ജീവിതത്തിലേക്ക് കടത്തി വിടുമ്പോള്‍ ഒന്ന് ചോദിക്കാന്‍ പോലും സാധിച്ചില്ല' എന്നൊക്കെ പറഞ്ഞ് താര വികാരധീനയായി. അതേ സമയം അമ്മയുടെ രണ്ടാം വിവാഹത്തിനോ മറ്റ് എന്തിനാണെങ്കിലും ഒരു അസൂയയും സൗഭാഗ്യയ്ക്ക് ഇല്ലെന്ന് താര പറഞ്ഞു. ഇതങ്ങ് റിയലാക്കിയാലോ എന്ന ചോദ്യത്തിന് പത്മനാഭസ്വാമിയെ വിവാഹം കഴിക്കാമെന്ന് താര തമാശരൂപേണ പറയുന്നു. ഈ വീഡിയോയുടെ ഉദ്ദേശം സിംഗിള്‍ മദറായിരിക്കുന്നവരെ ഒരുങ്ങാനും അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാനും സമ്മതിപ്പിക്കുകയാണ്. പൂവ് വെക്കാനും പൊട്ട് വെക്കാനുമൊക്കെ ഇഷ്ടമുള്ളവരെ അതിന് അനുവദിക്കണമെന്നും സൗഭാഗ്യ പറയുന്നു. എന്തായാലും വീഡിയോ നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (33 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (35 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (38 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (52 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends