Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹൈദരാബാദിലെ ചാർമിനാറിൻ്റെ മുമ്പിൽ ​ഗോപി സുന്ദറിനൊപ്പമുള്ള പ്രണയ ചിത്രങ്ങൾ പങ്കുവെച്ച് അമൃത! യാത്രകളിലൂടെ ജീവിതം ആഘോഷമാക്കി ഇരുവരും! നിമിഷങ്ങൾക്കുള്ളിൽ ചിത്രങ്ങൾ വൈറൽ

19 JULY 2022 10:01 AM IST
മലയാളി വാര്‍ത്ത

സോഷ്യൽമീഡിയയിൽ വളരെ സജീവമായി ഇടപെടുന്നയാളാണ് അമൃത സുരേഷ്. വ്യക്തിജീവിതത്തിലേയും പ്രൊഫഷനിലേയും കാര്യങ്ങളെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കിട്ടപ്പോഴായിരുന്നു ഇരുവരും ഒന്നിച്ച വിശേഷം പുറത്തുവന്നത്. ഞങ്ങളൊന്നിച്ചുവെന്നും കൊച്ചിയിലും ഹൈദരാബാദിലുമായി കഴിയാനാണ് പ്ലാനെന്നും ഗോപി സുന്ദർ പറഞ്ഞിരുന്നു. ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കിയത് സോഷ്യൽമീഡിയയിലൂടെയായിരുന്നു. പിന്നീടങ്ങോട്ട് അമൃത പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറുകയായിരുന്നു. ഇപ്പോഴിതാ വിമർശനങ്ങൾക്കിടയിലും ഇരുവരും ജീവിതം ആ​ഘോഷമാക്കുന്നത് അവരുടെ സന്തോഷങ്ങൾക്കായി സമയം കണ്ടെത്തുന്നതിലൂടെയാണ്.

ഒരുപാട് യാത്രകൾ ചെയ്യാൻ ഇഷ്ടമാണെന്ന് അമൃത മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ​ഗോപി സുന്ദറുമായുള്ള വിവാഹ ശേഷം നിരവധി യാത്ര വിശേഷങ്ങൾ അമൃത പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ അങ്ങനെയൊരു ചിത്രമാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. ഹൈദരാബാദിലെ ചാർമിനാറിൻ്റെ മുമ്പിൽ ​ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളാണ് ഇൻസ്റ്റയിൽ താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. ഹൈദരാബാദിന്റെ മുഖമുദ്രയായ ചാർമിനാറിൻ്റെ സൗന്ദര്യത്തെയും ഉൾപ്പെടുത്തിയുള്ളതാണ് പുതിയ ചിത്രങ്ങൾ. ഇതിനൊപ്പം പ്രകൃതി സുന്ദരമായ ഏലത്തോട്ടത്തിൽ നിന്നുളള ചിത്രങ്ങളും താരം ഷെയർ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ വിവാഹം കഴിഞ്ഞു, ഒരുമാസം കൊച്ചിയിലും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോവുമെന്നും വിവാഹം കഴിഞ്ഞ സമയത്ത് ഗോപി സുന്ദർ പറഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം അമൃത തൻ്റെ ഇൻസ്റ്റ​ഗ്രാമിലൂടെ ഒരു ചെറിയ പ്രൊമോ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിനൊപ്പം, തന്റെ ജീവിതത്തിൽ പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്ന ചില കാര്യങ്ങൾ ഉടനെ സംഭവിക്കാൻ പോവുകയാണെന്ന് അമൃത പറഞ്ഞിരുന്നു. പിന്നാലെ കിടിലനൊരു വീഡിയോ ആണ് അമൃതയും ​ഗോപിയും തങ്ങളുടെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. പരസ്പരം ചേർന്ന് നിന്ന് ചുംബിക്കാൻ തയ്യാറെടുക്കുന്ന ഗോപി സുന്ദറും അമൃതയുമാണ് വീഡിയോയിലുള്ളത്. ഇതെന്താണെങ്കിലും വൈകാതെ വരുമെന്ന് പറഞ്ഞാണ് പ്രൊമോ വീഡിയോ അവസാനിക്കുന്നതും. വീഡിയോക്ക് പിന്നിൽ അമൃതയും ഗോപിയും ആദ്യമായി ചെയ്യുുന്ന മ്യൂസിക് ആൽബം ആണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (33 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (35 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (38 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (52 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends