Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദില്‍ഷ എന്ന ആ ചാപ്റ്ററും കഴിഞ്ഞു! എനിക്ക് വേറെ ഒരു ബുദ്ധിമുട്ടും ഇല്ല.. ഞാന്‍ എന്റേതായ പല തിരക്കുകളിലും ആണ്. നഷ്ടങ്ങള്‍ എല്ലാവരുടേയും ജീവിതത്തില്‍ ഉണ്ടാകും.. ഞാനും മനുഷ്യനാണ് എനിക്കും വിഷമങ്ങളും സങ്കടങ്ങളും ഒക്കെയുണ്ടാകും.. പക്ഷേ അതൊന്നും ആലോചിച്ചിരിക്കാന്‍ എനിക്ക് സമയമില്ല.. എനിക്ക് എന്റേതായ ലൈഫ് ഉണ്ട്. കഴിഞ്ഞ് പോയ കാര്യങ്ങള്‍ കഴിഞ്ഞു! തുറന്നടിച്ച് റോബിൻ

19 JULY 2022 03:17 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിരിക്കുകയാണ്. ഇതുവരെ കണ്ടതില്‍ ഏറ്റവും നാടകീയവും സംഭവബഹുലവുമായൊരു സീസണിനാണ് കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട് വിരാമമിട്ടത്. ദില്‍ഷ പ്രസന്നന്‍ ആണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ വിജയി. ഇതാദ്യമായിട്ടാണ് ഒരു വനിത മലയാളത്തില്‍ ബിഗ് ബോസ് വിന്നറാകുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും ഇപ്പോഴും ചര്‍ച്ചചെയ്യപ്പെടുന്നതുമായ മത്സരാര്‍ത്ഥികളാണ് റോബിനും ദില്‍ഷയും. ദില്‍ഷയ്‌ക്കെതിരായ സൈബര്‍ അറ്റാക്കുകളില്‍ പ്രതിഷേധിച്ച് ദില്‍ഷ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ അതേക്കുറിച്ച് പ്രതികരിക്കുകയാണ് റോബിന്‍. ബിഗ് ബോസ് സീസണ്‍ നാലും കഴിഞ്ഞു, ദില്‍ഷ എന്ന ആ ചാപ്റ്ററും കഴിഞ്ഞു. ഇനി ബിഗ് ബോസ് അടുത്ത സീസണിനെക്കുറിച്ചാണ് സംസാരിക്കേണ്ടത്. എന്തൊക്കെയാണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. ഒരാള്‍ക്ക് മറ്റൊരാളോട് ഇഷ്ടം തോന്നി അതിന് പല കാരണങ്ങളുണ്ട്. ഇപ്പോള്‍ ദില്‍ഷ പറഞ്ഞ കാര്യങ്ങളേയും അവരുടെ തീരുമാനത്തേയും ബഹുമാനിക്കുന്നു.

എനിക്ക് വേറെ ഒരു ബുദ്ധിമുട്ടും ഇല്ല. ഞാന്‍ എന്റേതായ പല തിരക്കുകളിലും ആണ്. നഷ്ടങ്ങള്‍ എല്ലാവരുടേയും ജീവിതത്തില്‍ ഉണ്ടാകും. ഞാനും മനുഷ്യനാണ് എനിക്കും വിഷമങ്ങളും സങ്കടങ്ങളും ഒക്കെയുണ്ടാകും. പക്ഷേ അതൊന്നും ആലോചിച്ചിരിക്കാന്‍ എനിക്ക് സമയമില്ല. എനിക്ക് എന്റേതായ ലൈഫ് ഉണ്ട്. കഴിഞ്ഞ് പോയ കാര്യങ്ങള്‍ കഴിഞ്ഞു, അത്രയുള്ളൂ. അതിനെക്കുറിച്ച് ഇനി പറഞ്ഞിട്ടോ വിമര്‍ശിച്ചിട്ടോ യാതൊരു കാര്യവുമില്ല. വെറുതെ അതേക്കുറിച്ച് സംസാരിച്ച് കുത്തി നോവിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. ദില്‍ഷയുടെ കാര്യത്തില്‍ ഞാനൊരു പോസ്റ്റിട്ട് അത് അവിടെ നിര്‍ത്തി. ഇനി പുതിയ പുതിയ കാര്യങ്ങളൊന്നും ഇതില്‍ സംസാരിക്കേണ്ട. കാരണം ഇതില്‍ ആര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും വിഷമിക്കേണ്ട കാര്യങ്ങളില്ല. രണ്ട് വ്യക്തികളുടെ അഭിപ്രിയമാണത്.

ഈ അഭിപ്രായത്തെ എല്ലാവരും മാനിക്കുക. ദില്‍ഷ എന്തിനാണ് ഇപ്പോള്‍ അങ്ങനെ പറഞ്ഞതെന്നോ, അതിന്റെ കാരണങ്ങള്‍ എന്താണെന്നോ എനിക്കറിയില്ല. അത് അറിയണമെങ്കില്‍ ദില്‍ഷയോട് തന്നെ ചോദിക്കേണ്ടിവരും എന്നാണ് റോബിന്‍ പറയുന്നത്. ആരതി പൊടി എന്ന ആങ്കറുമായി നടത്തിയ ഇന്റെര്‍വ്യൂവിന് ശേഷം ദില്‍ഷ-റോബിന്‍ പ്രണയം സംസാരിച്ചുകൊണ്ടിരുന്ന ഫാന്‍സ് ഗ്രൂപ്പുകള്‍ ഇപ്പോള്‍ സംസാരിക്കുന്നത് ആരതിയുടെ പേരാണ്. എന്നാല്‍ ആരതിയുടെ കാര്യത്തില്‍ റോബിന്‍ പറയുന്നത് ഇങ്ങനെയാണ്. ഞാന്‍ ഒരാളുമായി ഇന്റെര്‍വ്യൂ എടുത്തെന്ന് കരുതിയോ ഫോട്ടോ എടുത്തെന്ന് കരുതിയോ അവരുമായി പ്രത്യാകിച്ച് എന്തെങ്കിലും ഒരു ബന്ധം ഉണ്ടെന്ന് അതിന് അര്‍ത്ഥമില്ല. എന്നെ ഒരുപാട് ആളുകള്‍ ഇന്റെര്‍വ്യൂ ചെയ്യുന്നുണ്ട്.

അതില്‍ ഒരാളാണ് ആ കുട്ടിയും. എന്നുവെച്ച് ഇനി ഭാവിയില്‍ എന്തെങ്കിലും ഉണ്ടായിക്കൂടാ എന്നുമില്ല. അതൊക്കെ ഓരോരുത്തരുടെ കാര്യങ്ങളല്ലേ. ഓരോരുത്തര്‍ക്കും അവരുടെ വ്യക്തിജീവിത്തത്തില്‍ സ്‌പേസ് ഉണ്ടാകണം. എനിക്കും അത് വേണം. എന്റെ ജീവിത്തിലെ എല്ലാ കാര്യങ്ങളും ഞാന്‍ എന്തിന് സോഷ്യല്‍ മീഡിയയില്‍ പറയണം. വലിയ വലിയ സെലിബ്രിറ്റികളൊക്കെ അവരുടെ പേരിലുണ്ടാകുന്ന ഇത്തരം കാര്യങ്ങളെയൊക്കെ എന്ത് കൂളായാണ് കാണുന്നത്. അതൊക്കെ കണ്ട് ഞാനും പഠിച്ച് വരികയാണ്. എന്ത് ബഹളങ്ങളൊക്കെ നടന്നാലും അവര്‍ അവരുടെ കാര്യങ്ങള്‍ നോക്കി പോകുകമാത്രമാണ് ചെയ്യുന്നത്. അനാവശ്യമായി ഒരു കാര്യത്തിലും ഇടപെടാതെ നമ്മടെ കാര്യങ്ങള്‍ നോക്കിപ്പോകുകയാണ് വേണ്ടത്. എന്റെ പേരില്‍ വരുന്ന വീഡിയോയും ട്രോള്‍സും ഞാന്‍ കാണുന്നത് ഫ്രീ പ്രമോഷനാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (46 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (48 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (51 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends