Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗര്‍ഭിണിയായാല്‍ സംസാരിക്കാന്‍ പാടില്ലെന്നുണ്ടോ, ഈ പെണ്ണ് പ്രഗ്നന്റായതിന് ശേഷം മിണ്ടുന്ന് പോലുമുണ്ടായിരുന്നില്ല... വര്‍ക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പുറത്തേക്കിറങ്ങിയപ്പോഴും മഷൂറ സൈലന്റായിരുന്നു; ഗർഭിണിയായ ശേഷം മഷൂറയിലുണ്ടായ മാറ്റത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ബഷീർ ബഷി

19 JULY 2022 05:00 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് ആദ്യ സീസണിലൂടെ ആരാധകരുടെ ഉള്ളിൽ സ്ഥാനം പിടിച്ച മത്സരാർത്ഥിയായിരുന്നു ബഷീർ ബഷി. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും താരവും കുടുംബവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായും മാറിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരവും കുടുംബവും വ്ലോഗേഴ്‌സായും പ്രേക്ഷകരിൽ നിറയാറുണ്ട്. ബഷീറിന്റെ ഭാര്യമാരായ മഷൂറയും സുഹാനയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ദിവസങ്ങൾക്ക് മുൻപാണ് കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്ന് ബഷീര്‍ ബഷി അറിയിച്ചത്. പെരുന്നാള്‍ ദിനത്തിലായിരുന്നു സന്തോഷം പങ്കുവെച്ചത്. ദിവസങ്ങള്‍ക്ക് ശേഷമായി പുതിയ വീഡിയോയുമായെത്തിയിരിക്കുകയാണ് ബഷീറും മഷൂറയും. മഷൂറ എന്താണ് വ്‌ളോഗ് ചെയ്യാത്തതെന്ന് ചോദിച്ച് നിരവധി പേരായിരുന്നു മെസ്സേജുകള്‍ അയച്ചത്. സോനുവിനും എനിക്കുമെല്ലാം ആളുകള്‍ മെസ്സേജ് ചെയ്യുന്നുണ്ടായിരുന്നു. ഫോണൊന്നും അങ്ങനെ നോക്കാത്തതിനാല്‍ ഞാന്‍ അറിഞ്ഞിരുന്നില്ല.

മഷൂത്ത വീഡിയോ ചെയ്യുന്നില്ലെങ്കില്‍ ബഷിക്ക് ഡെയ്‌ലി വ്‌ളോഗ് ചെയ്തൂടേയെന്ന് ചിലര്‍ ചോദിച്ചിരുന്നു. ആ ചോദ്യം തനിക്ക് വല്ലാതെ കൊണ്ടുവെന്നായിരുന്നു ബഷീര്‍ പറഞ്ഞത്. രാവിലെ മുതല്‍ മഷൂറയെ ഫോളോ ചെയ്ത് ഞാന്‍ ഡെയ്‌ലി വ്‌ളോഗ് ചെയ്യുമെന്നായിരുന്നു ബഷീര്‍ പറഞ്ഞത്. പ്രസവിക്കാന്‍ പോവുന്നത് വരെ ഞാന്‍ വീഡിയോ ചെയ്യുമെന്നായിരുന്നു മഷൂറ പറഞ്ഞത്. ആക്ടീവായിരിക്കൂയെന്ന് ബേബി എന്നോട് പറഞ്ഞിരുന്നു. വ്‌ളോഗ് ചെയ്യാനൊന്നും നിര്‍ബന്ധിച്ചിരുന്നില്ല. ജീവിതത്തിലിതുവരെ വരാത്ത ഉറക്കമൊക്കെയാണ് വന്നത്. സൈഗുവിനെ പ്രഗ്നന്റായിരുന്ന സമയത്ത് ഇതുപോലൊക്കെയായിരുന്നു എനിക്കും എന്നായിരുന്നു സോനു പറഞ്ഞത്. എന്തെങ്കിലും കഴിക്കാന്‍ വേണോയെന്ന് ചോദിച്ചപ്പോള്‍ പോലും മറുപടിയുണ്ടായിരുന്നില്ലെന്നായിരുന്നു ബഷീര്‍ പറഞ്ഞത്. ഗര്‍ഭിണിയായാല്‍ സംസാരിക്കാന്‍ പാടില്ലെന്നുണ്ടോ, ഈ പെണ്ണ് പ്രഗ്നന്റായതിന് ശേഷം മിണ്ടുന്ന് പോലുമുണ്ടായിരുന്നില്ല. വര്‍ക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പുറത്തേക്കിറങ്ങിയപ്പോഴും മഷൂറ സൈലന്റായിരുന്നു. ഗര്‍ഭിണിയായാല്‍ അധികം മിണ്ടാറെന്നൊക്കെയുണ്ടോ, എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടോയെന്നൊക്കെയായിരുന്നു ബേബി ചോദിച്ചത്.

ക്യാമറ ഓണ്‍ ചെയ്തപ്പോഴാണ് മഷൂറ സംസാരിച്ച് തുടങ്ങിയതെന്നായിരുന്നു ബഷീര്‍ പറഞ്ഞത്. എവിടെയെങ്കിലും ഇരിക്കും, എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ പോയി ചെയ്ത് ഇങ്ങനെ ഇരിക്കും അതായിരുന്നു അവസ്ഥ. നിനക്കെന്ത് പറ്റിയെന്ന് ചോദിച്ചപ്പോള്‍ എനിക്കെന്ത് പറ്റിയെന്നറിയില്ലേയെന്നായിരുന്നു മഷൂറ ചോദിച്ചത്. ഞാന്‍ വ്‌ളോഗ് ചെയ്ത് തുടങ്ങുമെന്ന് പറഞ്ഞപ്പോഴേക്കും മഷു ആക്ടീവായെന്നും ബഷീര്‍ പറഞ്ഞിരുന്നു. ക്ഷീണമുണ്ടോയെന്നൊക്കെ എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നു. പാനിപൂരി കഴിച്ച് സോനുവിനും മക്കള്‍ക്കുമുള്ളത് പാര്‍സല്‍ മേടിച്ചായിരുന്നു ബഷീറും മഷൂറയും മടങ്ങിയത്. നിനക്കിഷ്ടമുള്ളതൊക്കെ കഴിച്ചോ, കുറഞ്ഞ അളവില്‍ കഴിച്ചാല്‍ മതിയെന്നായിരുന്നു സോനു പറഞ്ഞത്. എന്തൊക്കെ കഴിക്കാമെന്നുള്ളതൊക്കെ നിങ്ങള്‍ പറഞ്ഞ് തരുന്നുണ്ട്, അതൊക്കെ യൂസ്ഫുളാണെന്നും ഇരുവരും പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (47 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (49 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (52 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends