രണ്ടാമത്തെ ദിവസവും ഏറ്റെടുക്കാന്‍ ആളെത്താതെ 'ഇന്ദുലേഖ' സിനിമയിലെ നായകന്‍ രാജ്‌മോഹന്റെ മൃതദേഹം മോര്‍ച്ചറിയില്‍...

ഏറ്റെടുക്കാന്‍ ആളെത്താതെ 'ഇന്ദുലേഖ' സിനിമയിലെ നായകന്‍ രാജ്‌മോഹന്റെ മൃതദേഹം രണ്ടാം ദിനവും മോര്‍ച്ചറിയില്‍. മൃതദേഹം ഏറ്റെടുത്തു സംസ്‌കരിക്കാന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി മുന്നോട്ടുവന്നെങ്കിലും ബന്ധുക്കള്‍ക്കായി കൂടുതല്‍ അന്വേഷണം നടക്കുന്നതിനാലും നിയമപ്രശ്നങ്ങളുള്ളതിനാലും അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ചന്തുമേനോന്റെ നോവലിനെ ആധാരമാക്കി കലാനിലയം കൃഷ്ണന്‍നായര്‍ സംവിധാനംചെയ്ത 'ഇന്ദുലേഖ' സിനിമയില്‍ മാധവന്‍ എന്ന നായകവേഷം ചെയ്ത രാജ്‌മോഹന്‍ ഞായറാഴ്ചയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അന്തരിച്ചത്.
കലാനിലയം കൃഷ്ണൻനായർ സംവിധാനം ചെയ്ത ഒ ചന്തുമേനോന്റെ ‘ഇന്ദുലേഖ’ എന്ന നോവൽ ആധാരമാക്കിയുള്ള സിനിമയിൽ മാധവൻ എന്ന നായകവേഷമാണ് രാജ്മോഹൻ അവതരിപ്പിച്ചത്. കലാനിലയം കൃഷ്ണൻനായരുടെ മരുമകനായിരുന്നു രാജ്മോഹൻ. പിന്നീട് വിവാഹ ബന്ധം ഉപേക്ഷിച്ച് മാറി താമസിച്ചു. ബന്ധം അകന്നതിന് ശേഷം സിനിമ പൂർണ്ണമായും ഉപേക്ഷിക്കുകയായിരുന്നു രാജ്മോഹൻ.
ഏറെക്കാലം നോക്കാൻ ആളില്ലാത്തെ ഒറ്റപ്പെട്ട് ജീവിച്ച അദ്ദേഹം പുലയനാർകോട്ടയിലുള്ള അനാഥാലയത്തിൽ അന്തേവാസിയായിരുന്നു
"
https://www.facebook.com/Malayalivartha























