നീ നിന്റെ തനിനിറം കാണിക്കുന്നു.. ഹൗസിന് അകത്തും പുറത്തും നീ എത്രത്തോളം ഫേക്കാണ് എന്ന് തെളിയിച്ച് തരുന്നു.. നിനക്ക് ലഭിച്ച കള്ളസന്യാസി എന്ന പേര് വളരെ മികച്ചതാണ്.. ദയനീയമാണ് സഹോദരാ! ബ്ലെസ്ലിയോട് ഡെയ്സി പറഞ്ഞത് കേട്ടോ?

ബിഗ്‌ബോസ് വീട്ടിൽ നിന്നും ബ്ലെസ്ലി പുറത്ത് വന്ന ശേഷം സൗഹൃദം പുതുക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ഡെയ്സി ഡേവിഡ്. സോഷ്യൽമീഡിയയിൽ ഇരുവരും പരസ്പരം ഫോളോ ചെയ്യുകയും ചെയ്തിരുന്നു. അതേസമയം ഇപ്പോൾ ബ്ലെസ്ലിയെ കുറിച്ച് ഡെയ്സി സോഷ്യൽമീഡിയയിൽ കുറിച്ച പുതിയ കുറിപ്പാണ് വൈറലാകുന്നത്.
കുറിപ്പ് ഇങ്ങനെ...
'ഡ്യൂഡ് എനിക്ക് നിന്നെ മനസിലാവുന്നില്ല... യാതൊരു കാരണവുമില്ലാതെ നീ എന്നെ അൺഫോളോ ചെയ്തു. നീ ഫോളോ ചെയ്താലും ഇല്ലെങ്കിലും അത് എന്നെ ബാധിക്കുന്ന വലിയ വിഷയമല്ല. ഇപ്പോൾ നീ നിന്റെ തനിനിറം കാണിക്കുന്നു.' 'ഹൗസിന് അകത്തും പുറത്തും നീ എത്രത്തോളം ഫേക്കാണ് എന്ന് തെളിയിച്ച് തരുന്നു. നിനക്ക് ലഭിച്ച കള്ളസന്യാസി എന്ന പേര് വളരെ മികച്ചതാണ്. ദയനീയമാണ് സഹോദരാ....' എന്നാണ് ഡെയ്സി കുറിച്ചത്. 'ഒരുമിച്ച് പഠിച്ചു... ഒരുമിച്ചു വളരും... കുറേ നാൾ അടികൂടി... ഇനി കുറച്ച് സ്നേഹിക്കട്ടെ... ലവ് യു സോമച്ച്' എന്നാണ് ഡെയ്സിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബ്ലെസ്ലി കുറിച്ചത്.
https://www.facebook.com/Malayalivartha























