Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹം സമയമാകുമ്പോൾ‌ നടക്കും. ഇപ്പോൾ പ്രണയിക്കാൻ താൽപര്യപ്പെടുന്നില്ല.. പ്രണയിച്ച് നടക്കാൻ എനിക്ക് ഇനി സമയമില്ല..' 'കല്യാണം കഴിച്ചാലും പ്രണയിക്കാമല്ലോ. ഞാൻ‌ ഇപ്പോൾ ഒന്നിൽ നിന്നും കരകയറി വരുന്നതേയുള്ളൂ! മരണം വരെ ഞാൻ കണ്ടുകഴിഞ്ഞു.. അവിടെ നിന്നാണ് തിരിച്ച് വന്ന് ഇങ്ങനെ നിൽക്കുന്നത്.. അതിൽ കൂടുതൽ ഒന്നും ഇല്ല! തുറന്ന് പറഞ്ഞ് റോബിൻ

20 JULY 2022 11:25 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിരിക്കുകയാണ്. ഇതുവരെ കണ്ടതില്‍ ഏറ്റവും നാടകീയവും സംഭവബഹുലവുമായൊരു സീസണിനാണ് കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട് വിരാമമിട്ടത്. ദില്‍ഷ പ്രസന്നന്‍ ആണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ വിജയി. ഇതാദ്യമായിട്ടാണ് ഒരു വനിത മലയാളത്തില്‍ ബിഗ് ബോസ് വിന്നറാകുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും ഇപ്പോഴും ചര്‍ച്ചചെയ്യപ്പെടുന്നതുമായ മത്സരാര്‍ത്ഥികളാണ് റോബിനും ദില്‍ഷയും. എന്നാൽ ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചപ്പോൾ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ.

ഇത്രയേറെ ആരാധകരെ സമ്പാദിച്ച മറ്റൊരു മത്സരാർഥിയും ബി​ഗ് ബോസ് മലയാളം സീസണിൽ ഉണ്ടായിട്ടില്ല. റോബിൻ എവിടെ ഉദ്ഘാടനത്തിനോ പരിപാടിക്കോ പോയാലും നൂറുകണക്കിന് ജനങ്ങളാണ് താരത്തെ കാണാൻ എത്തുന്നത്. അടുത്തിടെ തന്റെ ആദ്യ സിനിമയെ കുറിച്ച് റോബിൻ പ്രഖ്യാപിച്ചിരുന്നു. സന്തോഷ്.ടി.കുരുവിള നിർമിക്കുന്ന ചിത്രത്തിൽ റോബിൻ നായകനായിട്ടാണ് എത്തുന്നത്. ​ ഗോകുലം മൂവീസിനൊപ്പവും സിനിമ ചെയ്യാൻ അവസരം ലഭിച്ചിരുന്നുവെന്ന് റോബിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മാറ്റങ്ങളെ കുറിച്ച് റോബിൻ മനസ് തുറന്നിരിക്കുകയാണ്.

'വർഷങ്ങൾക്ക് മുമ്പ് ഞാൻ ആ​ഗ്രഹിച്ച ജീവിതം ഞാൻ ഇപ്പോൾ ജീവിക്കുന്നു.' 'നന്നായി കഷ്ടപ്പെട്ടാണ് ആ സ്വപ്നത്തിലേക്ക് എത്തിയത്. കുഞ്ഞായിരുന്നപ്പോൾ മുതൽ സിനിമാ മോഹം ചെറുതായി ഉണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം നടക്കാൻ പോകുന്നുവെന്ന് അറിയുമ്പോൾ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്.' 'നൂറിൽ‌ 120 പ്രാവശ്യം വീണാലും 121ആം പ്രാവശ്യം ഞാൻ എഴുന്നേറ്റ് നിൽക്കും. കാർ അപകടത്തിൽപ്പെട്ട് കൊക്കയിലേക്ക് മറിയാൻ പോയപ്പോഴും ഞാൻ ആലോചിച്ചത് ഇങ്ങനെയായിരുന്നു.' 'ഇത്രയും കഷ്ടപ്പെട്ടിട്ടും ദൈവമെ തീരാൻ പോവുകയാണോ എന്നാണ്. മരണം വരെ ഞാൻ കണ്ടുകഴിഞ്ഞു. അവിടെ നിന്നാണ് തിരിച്ച് വന്ന് ഇങ്ങനെ നിൽക്കുന്നത്. അതിൽ കൂടുതൽ ഒന്നും ഇല്ല. അതുകൊണ്ട് നെ​ഗറ്റീവ് വന്നാലും ബാധിക്കില്ല.' 'എന്റെ സർക്കിൾ പോസിറ്റിവിറ്റി നിറഞ്ഞത് മാത്രമാണ്. അതുകൊണ്ട് എനിക്ക് പ്രിയപ്പെട്ടവർ നെ​ഗറ്റീവ് അയച്ചുതരാറില്ല. പകലും രാത്രിയും ഉണ്ടാവണമല്ലോ.' 'പ്രതീക്ഷകൾ അധികം ജീവിതത്തിൽ ഞാൻ വെക്കാറില്ല. പ്രതീക്ഷിച്ചിട്ട് വിഷ‌മിക്കാതിരിക്കാനാണ് അത്. കോഴിക്കോട് മാളിൽ അത്രയും ജനം വരുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അത്ര കഴിവുള്ള വ്യക്തിയല്ല ഞാൻ.'

'എന്റെ സിനിമകൾ ആളുകൾ കണ്ട് അഭിപ്രായം പറയുന്നത് അനുസരിച്ച് നന്നാക്കി മുന്നോട്ട് പോകണം എന്നാണ് കരുതുന്നത്. ഞാൻ ഇപ്പോൾ കരിയർ ഫോക്കസ് ചെയ്യാനാണ് ആ​ഗ്രഹിക്കുന്നത്.' 'വിവാഹം സമയമാകുമ്പോൾ‌ നടക്കും. ഇപ്പോൾ പ്രണയിക്കാൻ താൽപര്യപ്പെടുന്നില്ല. പ്രണയിച്ച് നടക്കാൻ എനിക്ക് ഇനി സമയമില്ല.' 'കല്യാണം കഴിച്ചാലും പ്രണയിക്കാമല്ലോ. ഞാൻ‌ ഇപ്പോൾ ഒന്നിൽ നിന്നും കരകയറി വരുന്നതേയുള്ളൂ. റോബിൻ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (47 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (49 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (52 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends