സിനിമയിലെത്തിയ നാൾ മുതൽ ഇരുവരും അടുത്ത സുഹൃത്തുക്കൾ! നടി നിത്യാമേനൻ വിവാഹിതയാകുന്നു.. വരൻ മലയാള സിനിമയിലെ പ്രമുഖ നടൻ; ഇരുവരുടെയും വീട്ടുകാർ വിവാഹം ഉറപ്പിച്ചതായി റിപ്പോർട്ടുകൾ

മലയാളികളുടെ ഇഷ്ട താരമാണ് നടി നിത്യാമേനൻ. വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ തന്റേതായുള്ള സ്ഥാനം നേടിയെടുത്തത് വളരെ പെട്ടന്നായിരുന്നു. ഇപ്പോഴിതാ നടി നിത്യാമേനൻ വിവാഹിതയാകുന്നതായുള്ള റിപ്പോർട്ടാണ് പുറത്ത് വരുന്നത്. മലയാള സിനിമയിലെ പ്രമുഖ നടനാണ് വരനെന്നാണ് വിവരം. സിനിമയിലെത്തിയ നാൾ മുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്ന് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇരുവരുടെയും വീട്ടുകാർ വിവാഹം ഉറപ്പിച്ചതായിട്ടാണ് അറിയുന്നത്.
അതേസമയം, വിവാഹത്തെ കുറിച്ച് സംസാരിക്കാൻ നടി ഇതുവരെയും തയ്യാറായിട്ടില്ല. വരൻ ആരാണെന്ന കാര്യത്തിലും വ്യക്തതയില്ല. മലയാളത്തിൽ കോളാമ്പിയാണ് താരം അവസാനമായി അഭിനയിച്ച ചിത്രം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും നിത്യാമേനൻ സജീവമാണ്. വിജയ് സേതുപതി നായകനാകുന്ന 19(1) (എ) ആണ് താരത്തിന്റെ പുതിയ റിലീസ് ചിത്രം. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.ധനുഷ് നായകനാകുന്ന തിരുചിത്രമ്പലം എന്ന ചിത്രത്തിലും നിത്യാമേനനാണ് നായിക.
https://www.facebook.com/Malayalivartha























