എൻ്റെ തലമുടി ഷേവ് ചെയ്തപ്പോൾ ‘ദി മാട്രിക്സ്’ ഡിപ്രോഗ്രാമിംഗ് പ്ലഗ് ഇൻ ചെയ്തതിൻ്റെ തെളിവ് ഞങ്ങൾ കണ്ടെത്തി! തലമുണ്ഢനം ചെയ്ത ചിത്രങ്ങൾ പങ്കുവെച്ച് നടി ലെന.. ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറൽ

മലയാളികളുടെ ഇഷ്ട താരമാണ് ലെന. മിനി സ്ക്രീനിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് തുടങ്ങി നിരവധി സിനിമകളിൽ ശക്തമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്‍റേതായ ഇടം ഇതിനകം ലെന നേടി കഴിഞ്ഞിട്ടുണ്ട്. കുറച്ചുനാൾ മുൻപ് ലെന അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. എന്നാൽ നടിയിപ്പോൾ വളരെ സജീവമാണ്. സോഷ്യൽ മീഡിയയിലും ലെന വളരെ ആക്ടീവാണ്.
ഇപ്പോഴിതാ നടി പങ്കുവെച്ച ഒരു പോസ്റ്റ് ശ്രദ്ധിക്കപ്പെടുകയാണ്. ലെന ഇപ്പോൾ തലമുണ്ഢനം ചെയ്തിരിക്കുകയാണ്. ഇതിൻ്റെ ചിത്രങ്ങളും നടി പങ്കുവെച്ചു. മൊട്ടയടിച്ചപ്പോൾ തലയിൽ കണ്ട ഒരു പാടിനെ കുറിച്ചാണ് ലെന തൻ്റെ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
എൻ്റെ തലമുടി ഷേവ് ചെയ്തപ്പോൾ ‘ദി മാട്രിക്സ്’ ഡിപ്രോഗ്രാമിംഗ് പ്ലഗ് ഇൻ ചെയ്തതിൻ്റെ തെളിവ് ഞങ്ങൾ കണ്ടെത്തിയെന്നാണ് നടി കുറിച്ചത്. പുറകിലെ പാട് നോക്കിക്കേ എന്ന ക്യാപ്ഷനോടെയാണ് ലെന ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോസ് ലൈക്കും കമൻ്റുമായി എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























