എങ്ങനെ ഇരിക്കണം എന്നുള്ളത് വ്യക്തിപരമായ ഇഷ്ടമാണ്. കഥാപാത്രം ആവശ്യപ്പെടുന്ന ശരീരം വരും... ബോഡി ഷെയിമിംഗ് അതിന്റെ വഴിക്ക് നടക്കട്ടെ! ഒടുവില്‍ പരസ്യമായി പ്രതികരിച്ച് താരം

സോഷ്യൽ മീഡിയയിൽ പലതരത്തിൽ താരങ്ങൾക്ക് നേരെ ബോഡി ഷെയ്മിങ്ങ് നടക്കാറുണ്ട്. ശരീര പ്രകൃതിയെ ചൂണ്ടികാണിച്ചുകൊണ്ടുള്ള ഇത്തരം കളിയാക്കലുകൾക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് നടൻ നിവിന്‍ പോളി. തന്റെ പുതിയ ചിത്രമായ ‘മഹാവീര്യര്‍’ ന്റെ പ്രൊമോഷനിടെയാണ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ച് നിവിൻ പോളി പ്രതികരിച്ചത്. ബോഡി ഷെയിമിംഗ് അതിന്റെ വഴിക്ക് നടക്കട്ടെ എന്നാണ് നിവിന്‍ പറയുന്നത്. എങ്ങനെ ഇരിക്കണം എന്നുള്ളത് വ്യക്തിപരമായ ഇഷ്ടമാണ്. കഥാപാത്രം ആവശ്യപ്പെടുന്ന ശരീരം വരും. ഇതുവരെ ചെയ്ത സിനിമകളില്‍ ഫിറ്റ്‌നസ് ആവശ്യപ്പെടുന്നവ ഉണ്ടായിരുന്നില്ല. പക്ഷേ, ഇനി വരുന്ന ചിത്രങ്ങള്‍ ഫിറ്റ്‌നസ് ഡിമാന്‍ഡ് ചെയ്യപ്പെടുന്നവയാണ്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാകും ഇനി അങ്ങോട്ടെന്നും നിവിന്‍ പോളി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























