നെറ്റിയിൽ കുങ്കുമം തൊട്ട് പച്ച പട്ടുസാരിയണിഞ്ഞ് അതീവ സുന്ദരിയായി അമൃത! മുണ്ടും ഷർട്ടും വേഷത്തിൽ തലപ്പാവണിഞ്ഞ് ഗോപി സുന്ദർ; ഇരുവരും പഴനിയിൽ വിവാഹിതരായി? പൂമാല ചൂടിയ ചിത്രങ്ങൾ വൈറൽ

സോഷ്യൽമീഡിയയിൽ വളരെ സജീവമായി ഇടപെടുന്നയാളാണ് അമൃത സുരേഷ്. വ്യക്തിജീവിതത്തിലേയും പ്രൊഫഷനിലേയും കാര്യങ്ങളെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കിട്ടപ്പോഴായിരുന്നു ഇരുവരും ഒന്നിച്ച വിശേഷം പുറത്തുവന്നത്. കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ചെത്തിയ വീഡിയോ വൈറലായിരുന്നു. നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. ഇപ്പോഴിതാ ഇരുവരും ചേർന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രം ഏറെ ശ്രദ്ധനേടുകയാണ്. ഇരുവരും പൂമാല ചൂടിയിട്ടുണ്ട്. പട്ടുസാരിയാണ് അമൃതയുടെ വേഷം. ഗോപി സുന്ദർ മുണ്ടും ഷർട്ടും. അമൃത നെറ്റിയിൽ കുങ്കുമവും അണിഞ്ഞിട്ടുണ്ട്. പഴനി മുരുഗനിക്ക് ഹരോ ഹരോ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി പേർ ഇരുവർക്കും ആശംസകൾ അറിയിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























