അമൃതയും ഗോപിയും പങ്കുവെച്ച പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയമാണ് ഗായിക അമൃത സുരേഷും സംഗീതസംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയബന്ധം. ഇപ്പോഴിതാ അമൃതയും ഗോപിയും പങ്കുവെച്ച പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പഴനി ക്ഷേത്രത്തില്‍ പോയി മുരുകനെ പ്രാര്‍ത്ഥിച്ച ശേഷം മാലയിട്ട് നില്‍ക്കുന്ന ചിത്രമാണ് ഇന്ന് ഇരുവരുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രത്യക്ഷപ്പെട്ടത്. പഴനി മുരുകനുക്ക് ഹരോഹര എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റ് രേഖപ്പെടുത്തിയത്. നെറ്റിയില്‍ സിന്ദൂരമണിഞ്ഞ് ഒരേപോലെയുള്ള പൂമാലകളും ധരിച്ച് നില്‍ക്കുന്ന അമൃതയും ഗോപിയും പഴനിയില്‍ പോയി വിവാഹിതരായോ എന്നാണ് പലരും ചോദിക്കുന്നത്. പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കുന്നുവെന്നും അറിയിച്ചിരുന്നെങ്കിലും വിവാഹം കഴിച്ചോ എന്നതില്‍ ഇരുവരും വ്യക്തത നല്‍കിയിരുന്നില്ല. ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ തുടരുന്ന ഇരുവരും അതേക്കുറിച്ച് ഇതുവരെ പറഞ്ഞിട്ടില്ല.
പുതിയ ചിത്രങ്ങള്‍ കണ്ട് സോഷ്യല്‍ മീഡിയ വിവാഹചിത്രങ്ങള്‍ എന്ന് ധരിച്ചിട്ടുണ്ടെങ്കില്‍ അത് വെറും തെറ്റിദ്ധാരണയാണെന്ന് പറയുകയാണ് ഗോപി സുന്ദര്‍. ഇത് വിവാഹചിത്രമല്ലെന്നും തങ്ങള്‍ ഇരുവരും പഴനിയില്‍ പോയപ്പോള്‍ എടുത്ത ചിത്രം മാത്രമാണിതെന്നും ഗോപി സുന്ദര്‍ പറയുന്നു.
കഴിഞ്ഞ മേയിലാണ് തങ്ങള്‍ പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ച് മനോഹരയാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇരുവരും തങ്ങളുടെ പോസ്റ്റില്‍ പറയുന്നു.
https://www.facebook.com/Malayalivartha























