സൂരജും ഞാനും അടുത്ത സുഹൃത്തുക്കളാണ്... എനിക്ക് ഒരുപാട് സുഹൃത്തുക്കളൊന്നുമില്ല... സൂരജുമായി എട്ടൊന്‍പത് വര്‍ഷമായി തുടരുന്ന സൗഹൃദമാണ്... സൂരജിന്റെ പേരില്‍ പുറത്ത് വന്ന വോയ്‌സ് ക്ലിപ്പ് അതൊരു സ്വകാര്യസംഭാഷണമായിരുന്നു.. അത് ലീക്കായി പുറത്തുവന്നതിനോട് ഞാന്‍ യോജിക്കുന്നില്ല.. സൂരജുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ദിൽഷ

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ടും ചര്‍ച്ചകളും തര്‍ക്കങ്ങളും അവസാനിക്കുന്നില്ല. ദില്‍ഷ ഷോയുടെ ടൈറ്റില്‍ വിന്നറായതു മുതല്‍ തുടങ്ങിയതാണ് പ്രശ്നങ്ങള്‍. ദില്‍ഷയല്ല വിജയിക്കേണ്ടിയിരുന്നത് ബ്ലെസ്ലി ആയിരുന്നു എന്നുപറഞ്ഞായിരുന്നു ആദ്യത്തെ തര്‍ക്കം..ഡോ റോബിന്റെ ഫാന്‍സിന്റെ വോട്ടുകൊണ്ടാണ് ജയിച്ചതെന്നായിരുന്നു വേറൊരു ആരോപണം.. ഇപ്പോൾ ദിൽഷയ്ക്കെതിരെ വലിയ സൈബർ അറ്റാക്കാണ് നടക്കുന്നത്. കാരണം ദിൽഷറോബിനുമായുള്ള എല്ലാ സൗഹൃദവും അവസാനിപ്പിച്ചു. റോബിനെ സോഷ്യൽ മീഡിയയിൽ അൺ ഫോളോ ചെയ്യുകയും ചെയ്തു. അതുകൊണ്ടാണ് റോബിൻ ആരാധകർ ദിൽഷയ്ക്ക് നേരെ തിരിഞ്ഞത്. അതിനിടയിൽ ദിൽഷയ്ക്ക് തങ്ങളുടെ കുടുംബ സുഹൃത്തായ സൂരജുമായി റിലേഷൻ ഉണ്ടെന്ന് പ്രചാരണം ഉയർന്നു. ഇപ്പോഴിതാ ഇരുവരുടെയും ആ ബന്ധത്തെ കുറിച്ച് തുറന്ന് പറയുകയാണ് ദിൽഷ.
സൂരജും ഞാനും അടുത്ത സുഹൃത്തുക്കളാണ്. എനിക്ക് ഒരുപാട് സുഹൃത്തുക്കളൊന്നുമില്ല. സൂരജുമായി എട്ടൊന്‍പത് വര്‍ഷമായി തുടരുന്ന സൗഹൃദമാണ്. സൂരജിന്റെ പേരില്‍ ഒരു വോയ്‌സ് ക്ലിപ്പ് വന്നതിനെത്തുടര്‍ന്ന് വലിയ ചര്‍ച്ച നടന്നു. ആദ്യം തന്നെ പറയട്ടെ, അതൊരു സ്വകാര്യസംഭാഷണമായിരുന്നു. അത് ലീക്കായി പുറത്തുവന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. പക്ഷെ, അവന്‍ ഉപയോഗിച്ച വാക്കുകള്‍ മോശമായി പോയി എന്നാണ് എന്റെ അഭിപ്രായം. ഇക്കാര്യം സൂരജിനോട് നേരിട്ട് തന്നെ പറഞ്ഞിരുന്നു. അങ്ങനെ സംസാരിക്കേണ്ടായിരുന്നു എന്നും എനിക്ക് അഭിപ്രായമുണ്ട്. ഏത് സാഹചര്യത്തിലാണ് സൂരജിന് അങ്ങനെ പറയേണ്ടി വന്നത് എന്നത് സംബന്ധിച്ച് അവന്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തുകഴിഞ്ഞു. ഇതില്‍ കൂടുതലൊന്നും ഈ വിഷയത്തില്‍ എനിക്ക് സംസാരിക്കാനില്ല. എന്നെ സഹായിച്ച എല്ലാവരേയും ഞാന്‍ എന്നും ഓര്‍ത്തിരിക്കും. ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തുവന്ന ശേഷം എനിക്ക് വിഷമങ്ങള്‍ ഉണ്ടായപ്പോള്‍ എന്നെ പിന്തുണയ്ക്കും എന്ന് വിചാരിച്ച പലരും എന്നെ പിന്തുണച്ചില്ല. അതാണ് എനിക്ക് വലിയ വിഷമം ഉണ്ടാക്കിയത്. അവസാന വീഡിയോ കൊണ്ട് എല്ലാം നിര്‍ത്തണമെന്ന് വിചാരിച്ചിരുന്നു. പക്ഷെ അതില്‍ പറഞ്ഞ കാര്യങ്ങളില്‍ കുറച്ച് വ്യക്തത വരുത്തണമെന്ന് വിചാരിച്ചാണ് ഈയൊരു വീഡിയോ കൂടി പോസ്റ്റ് ചെയ്യുന്നത്. ഇനി എന്റെ കരിയറും വരാനിരിക്കുന്ന പ്രോജക്ടുകളിലുമായിരിക്കും ശ്രദ്ധയെന്നും ദില്‍ഷ പറയുകയാണ്.
https://www.facebook.com/Malayalivartha























