ആളുകള്‍ പെട്ടെന്ന് ആവേശഭരിതര്‍ ആകണമെങ്കില്‍ പ്രകോപനപരമായ ഹെഡ്ഡിങ്ങോ, ഹൈലൈറ്റുകളോ വേണം... അതുകൊണ്ട് കാര്യമായ ഒരു സുഖിപ്പിക്കല്‍ വേണ്ടിവന്നു... അമൃതയെ ലിപ് ലോക്ക് ചെയ്യാനൊരുങ്ങുന്ന ഗോപി സുന്ദറിന്റെ ആ ചിത്രത്തിന് പിന്നിൽ സംഭവിച്ചത്! തുറന്ന് പറഞ്ഞ് ഗോപിസുന്ദർ

ആദ്യ ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്താതെയാണ് ഗോപി സുന്ദര്‍ അഭയ ഹിരണ്‍മയിയുമായി ലിവിംഗ് ടുഗെതര്‍ റിലേഷനിലായത്. ഗോപി സുന്ദറുമായി പിരിഞ്ഞെങ്കിലും ഇപ്പോഴും തന്റെ പേരില്‍ നിന്ന് ഗോപി സുന്ദറിനെ പ്രിയ നീക്കം ചെയ്തിട്ടില്ല. മാത്രമല്ല, സമൂഹ മാധ്യമ പേജുകളില്‍ നിന്ന് ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളും പ്രിയ പിന്‍വലിച്ചിട്ടില്ല. 2001ലാണ് ഗോപി സുന്ദറും പ്രിയയും വിവാഹിതരാകുന്നത്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുമുണ്ട്. ഇതിനിടെയാണ് അഭയ ഹിരണ്‍മയിയുമായി ഗോപി സുന്ദര്‍ ലിവിംഗ് ടുഗെതര്‍ റിലേഷന്‍ ആരംഭിച്ചത്. ഇപ്പോള്‍ അഭയയുമായുള്ള ബന്ധവും അവസാനിപ്പിച്ചാണ് ഗോപി സുന്ദര്‍ അമൃത സുരേഷുമായി പ്രണയത്തിലായത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അമൃത സുരേഷിനൊപ്പമുള്ള പുതിയ ആല്‍ബത്തിന്റെ പ്രൊമോ വീഡിയോ ഗോപി സുന്ദര്‍ പങ്കുവെച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഗാനത്തിന്റെ പ്രണയാതുരമായ വീഡിയോയാണ് ഗോപി സുന്ദര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. അമൃത സുരേഷുമായി ലിപ് ലോക്കിന് ഒരുങ്ങുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയിലുള്ളത്. വൈകാതെ തന്നെ വീഡിയോ വൈറലാകുകയും വിമര്‍ശനം ശക്തമാകുകയും ചെയ്തു. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ പങ്കുവെച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. ഈ ആല്‍ബം പരിഹാസമായോ അഹങ്കാരമായോ ഇറക്കുന്നതല്ലെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗോപി സുന്ദര്‍ വ്യക്തമാക്കി. ആല്‍ബത്തിന്റെ ആദ്യം ഇറക്കിയ പോസ്റ്റര്‍ വേണ്ടപോലെ ശ്രദ്ധിക്കപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആളുകള്‍ പെട്ടെന്ന് ആവേശഭരിതര്‍ ആകണമെങ്കില്‍ പ്രകോപനപരമായ ഹെഡ്ഡിങ്ങോ, ഹൈലൈറ്റുകളോ വേണം. അതുകൊണ്ട് കാര്യമായ ഒരു സുഖിപ്പിക്കല്‍ വേണ്ടി വന്നെന്നാണ് ഗോപി സുന്ദര്‍ പറയുന്നത്. അമൃതയെ ലിപ് ടു ലിപ് ചുംബിക്കാന്‍ ഒരുങ്ങുന്നതാണ് ടീസറിലെ ദൃശ്യം. പ്രതീക്ഷിച്ചത് പോലെ തന്നെ ആളുകള്‍ക്കിടയിലെ പ്രതികരണം അങ്ങനെ തന്നെയായിരുന്നുവെന്നും ഗോപി സുന്ദര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























