"ലൈഫ് മുഴുവൻ കൂടെ കാണും എന്ന് കരുതും... ഒക്കെ വെറുതെ... ഗോപിയുടെ അടുത്ത് പാടാൻ പോയി 12 വർഷം കളഞ്ഞില്ലേ", ആരാധകന്റെ കമന്റിന് മറുപടിയുമായി ഗായിക അഭയ ഹിരണ്മയി...!

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ഗായിക അഭയ ഹിരണ്‍മയി. തന്റെ പുതിയ പുതിയ വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സംഗീത സംവിധായകൻ ഗോപി സുന്ദറുമൊത്തുള്ള ലിവിങ് ടുഗെതറിന്റെ പേരിൽ പലപ്പോഴും അഭയ വാർത്തകളിൽ ഇടം നേടി. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഗായിക അമൃത സുരേഷുമായി ഗോപി സുന്ദർ ജീവിതം ആരംഭിച്ച വിവരം പുറത്തുവന്നത്.
ഇക്കാര്യത്തെ കുറിച്ച് പലപ്പോഴും ചോദ്യം ഉയർന്നിരുന്നുവെങ്കിലും ആ ചോദ്യങ്ങളിൽ നിന്നെല്ലാം അഭയ ഒഴിഞ്ഞു മാറിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം അഭയ പങ്കുവച്ച പോസ്റ്റും അതിന് വന്ന കമന്റും ശ്രദ്ധനേടുന്നത്.തന്റെ കൂട്ടുകാരിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് അഭയ ഹിരണ്മയി പങ്കുവച്ച പിന്നാലെ നിരവധി പേർ കമന്റുകളുമായി രംഗത്തെത്തി. ഇതിലൊരു കമന്റിന് അഭയ മറുപടിയും നൽകി. 'ഈ കുട്ടി ഗോപിയുടെ അടുത്ത് പാടാൻ പോയപ്പോൾ കൂടെ പോയി വെറുതെ 12 വർഷം കളഞ്ഞില്ലേ. ലൈഫ് മുഴുവൻ കൂടെ കാണും എന്ന് കരുതും. ഒക്കെ വെറുതെ. ആർക്കും ആരോടും ആത്മാർത്ഥത ഒന്നും ഇല്ലാ' എന്നായിരുന്നു കമന്റ്.
'അങ്ങനെയാണോ? ഞാൻ എന്റെ ജീവിതത്തെക്കുറിച്ച് വിശദീകരിക്കണോ'? എന്നായിരുന്നു അഭയ കമന്റിന് നൽകിയ മറുപടി. താരം പങ്കിടുന്ന വിശേങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങളുമായാണ് താരം മിക്കപ്പോഴും എത്താറുള്ളത്. നീല സാരിയായില്‍ അതീവ സുന്ദരിയായുള്ള ചിത്രങ്ങളുമായി അഭയ നേരത്തെ എത്തിയിരുന്നു.
https://www.facebook.com/Malayalivartha























