കാമുകനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനാര്‍ക്കലി; തന്നെ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു

മലയാളത്തിന്റെ പ്രിയനടിയായ അനാര്‍ക്കലി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തുകയാണ്. തന്റെ ബ്രേക്കപ്പിനെപ്പറ്റി അനാര്‍ക്കലി തുറന്നു പറഞ്ഞ ചില വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചില ആണ്‍കുട്ടികള്‍ അക്രമാസക്തരാകുമെന്നും താന്‍ അത്തരത്തിലൊരു അവസ്ഥ അനുഭവിച്ചിട്ടുണ്ടെന്നും അനാര്‍ക്കലി പറഞ്ഞു.
കാമുകന്‍ അന്ന് തന്നെ ഇടിക്കുകയും തൊഴിക്കുകയും ചെയ്തിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. സൂക്ഷിച്ച് പ്രേമിക്കണമെന്നാണ് ഉമ്മ തന്ന ഉപദേശമെന്നും അനാര്‍ക്കലി പറയുന്നു. 'കാമുകനുവേണ്ടി സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ട് വരെയുണ്ട്. അവന് ഇഷ്ടമില്ലാത്ത കാര്യം ചെയ്യുന്നതിന് മുമ്ബ് ഒന്ന് ചിന്തിക്കുമായിരുന്നു. എന്നാല്‍, പീന്നിട് അതില്‍ നിന്ന് പുറത്ത് വന്നു. വസ്ത്രധാരണത്തില്‍ ഇടപെടാന്‍ വരുന്ന ആളെ ഇനി പ്രേമിക്കില്ല. അവനത് ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാല്‍, 'ഓകെ ബായ് ' എന്നു താന്‍ പറയും' താരം പറഞ്ഞു.
ഒരു സ്ത്രീ ഒരു ബന്ധത്തില്‍ നിന്നും വിട്ടുപോകുന്നതിനെ തേപ്പ് എന്ന് വിശേഷിപ്പിക്കാന്‍ ഇഷ്ടമില്ലെന്നും അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു. തനിക്കിപ്പോള്‍ പ്രേമമുണ്ടെന്നും കാമുകന് മറ്റൊരു പെണ്‍കുട്ടിയെയും തന്നെയും ഒരുപോലെ പ്രേമിക്കാന്‍ സാധിക്കുമെങ്കില്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും അനാര്‍ക്കലി പറഞ്ഞു.
https://www.facebook.com/Malayalivartha























