അനുപമ പരമേശ്വരന്‍ നായികയാകുന്ന കാര്‍ത്തികേയ 2 ആഗസ്റ്റില്‍

പ്രേക്ഷകര്‍ കാത്തിരുന്ന അനുപമ പരമേശ്വരന്‍ നായികയാകുന്ന കാര്‍ത്തികേയ 2 ആഗസ്റ്റില്‍ റിലീസാകും. നിഖില്‍ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന തെലുങ്ക് ചിത്രമാണ് 'കാര്‍ത്തികേയ 2'. ഫാന്റസി പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയുടെ പുതിയ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
ആഗസ്റ്റ് 12 നാണ് സിനിമ റിലീസ് ചെയ്യുന്നത്. മലയാളി താരം അനുപമ പരമേശ്വരന്‍ ആണ് ചിത്രത്തിലെ നായിക. മുഗ്ദാ എന്നാണ് അനുപമയുടെ കഥാപാത്രത്തിന്റെ പേര്. കാര്‍ത്തികേയ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖില്‍ സിദ്ധാര്‍ഥ് ആണ്. ബോളിവുഡ് താരം അനുപം ഖേര്‍ ധനവന്ത്രി എന്ന ശ്രദ്ധേയ വേഷത്തില്‍ എത്തും. ശ്രീനിവാസ റെഡ്ഡി, പ്രവീണ്‍, ആദിത്യ മീനന്‍, തുളസി, സത്യ, വിവ ഹര്‍ഷ, വെങ്കട്ട് തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകും.
പീപ്പിള്‍സ് മീഡിയ ഫാക്ടറിയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട് ബാനറും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് 'കാര്‍ത്തികേയ 2'. സഹ നിര്‍മ്മാതാവ്: വിവേക് കുച്ചിഭോട്‌ല. സംഗീതം: കാലഭൈരവ. ഛായാഗ്രാഹകന്‍: കാര്‍ത്തിക് ഘട്ടമനേനി. കലാസംവിധാനം: സാഹി സുരേഷ്. പിആര്‍ഒ: ആതിര ദില്‍ജിത്.
https://www.facebook.com/Malayalivartha























