സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു മറ്റൊരാളുടെ കൂടെ പോയ ആൾക്ക് നാളെ പെരുവഴി തന്നെയാണ് ശരണം! അമൃതയ്ക്കൊപ്പമുള്ള ചിത്രത്തിന് വന്ന കമന്റ്; തക്ക മറുപടിയുമായി ഗോപി സുന്ദർ

ആദ്യ ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്താതെയാണ് ഗോപി സുന്ദര്‍ അഭയ ഹിരണ്‍മയിയുമായി ലിവിംഗ് ടുഗെതര്‍ റിലേഷനിലായത്. ഗോപി സുന്ദറുമായി പിരിഞ്ഞെങ്കിലും ഇപ്പോഴും തന്റെ പേരില്‍ നിന്ന് ഗോപി സുന്ദറിനെ പ്രിയ നീക്കം ചെയ്തിട്ടില്ല. മാത്രമല്ല, സമൂഹ മാധ്യമ പേജുകളില്‍ നിന്ന് ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളും പ്രിയ പിന്‍വലിച്ചിട്ടില്ല. 2001ലാണ് ഗോപി സുന്ദറും പ്രിയയും വിവാഹിതരാകുന്നത്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുമുണ്ട്. ഇതിനിടെയാണ് അഭയ ഹിരണ്‍മയിയുമായി ഗോപി സുന്ദര്‍ ലിവിംഗ് ടുഗെതര്‍ റിലേഷന്‍ ആരംഭിച്ചത്. ഇപ്പോഴിതാ തന്റെ പേജിൽ അനാവശ്യ കമന്റുമായി എത്തിയ ആൾക്കു തക്ക മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ. ജീവിതപങ്കാളിയും ഗായികയുമായ അമൃത സുരേഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിനു പിന്നാലെയായിരുന്നു ഒരാളുടെ പ്രതികരണം.
സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു മറ്റൊരാളുടെ കൂടെ പോയ ആൾക്ക് നാളെ പെരുവഴി തന്നെയാണ് ശരണം എന്നായിരുന്നു കമന്റ്. ‘അപ്പോൾ ആ വഴിയിൽ കാണാം’ എന്നാണ് മറുപടിയായി ഗോപി സുന്ദർ കുറിച്ചത്. പ്രതികരണം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേര്‍ ഗോപി സുന്ദറിനെ പിന്തുണച്ചു രംഗത്തെത്തി. അമൃതയ്ക്കൊപ്പം പുഷ്പഹാരം അണിഞ്ഞു നിൽക്കുന്ന ചിത്രമാണ് ഗോപി സുന്ദർ പങ്കുവച്ചത്. ചിത്രം പുറത്തുവന്നതോടെ ഇരുവരും വിവാഹിതരായി എന്ന തരത്തിൽ വാർത്തകള്‍ പ്രചരിച്ചിരുന്നു. എന്നാൽ അത് വിവാഹചിത്രമല്ലെന്നും തങ്ങൾ പഴനിയിൽ പോയപ്പോൾ എടുത്ത ചിത്രമാണെന്നും ഗോപി സുന്ദർ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha























