Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വ്യത്യസ്തമായ സിനിമകൾ കാണണമെന്ന് ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് പുത്തൻ അനുഭവമായി മഹാവീര്യർ! തിയേറ്ററുകളിൽ തകർപ്പൻ പ്രതികരണത്തിൽ തിളങ്ങി മഹാവീര്യർ; ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയി സിദ്ദിഖും പബ്ലിക് പ്രോസിക്യൂട്ടറായി ലാലു അലക്സും വർത്തമാനകാല കഥാപാത്രങ്ങളായി എത്തുന്നു... പൂർവകാലവും വർത്തമാനകാലവും ഇടകലർന്ന ചിത്രത്തിൽ കോടതിയിലെ വാദപ്രതിവാദ രംഗങ്ങൾ ഏറെ ആസ്വാദ്യകരം...

22 JULY 2022 10:43 AM IST
മലയാളി വാര്‍ത്ത

നിവിൻപോളി അവതരിപ്പിച്ച അപൂർണാനന്ദസ്വാമി എന്ന കഥാപാത്രത്തിലൂടെ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യരെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമാക്കുന്നു. നിവിൻ- എബ്രിഡ് ഷൈൻ കൂട്ടുകെട്ടിൽ പിറന്ന 1983, ആക്‌ഷൻ ഹീറോ ബിജു എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ വിജയം മഹാവീര്യർ ആവർത്തിക്കാൻ ഒരുങ്ങുന്നു. വ്യത്യസ്തമായ സിനിമകൾ കാണണമെന്ന് ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് പുത്തൻ അനുഭവം തന്നെയാണ് മഹാവീര്യർ. നിവിനൊപ്പം ആസിഫ് അലിയും ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്. പുതുമയുള്ള ട്രെയിലറിനൊപ്പം കഥാപാത്രങ്ങളുടെ പേര് പോലും സസ്പെൻസാക്കി വച്ചാണ് ചിത്രം പുറത്തിറങ്ങിയത്. രണ്ട് കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിൽ വ്യത്യസ്തമായ വേഷപ്പകർച്ചയിലാണ് നിവിൻ പോളി ചിത്രത്തിലെത്തുന്നത്.

താരത്തിന്റെ അപൂർണാനന്ദസ്വാമി എന്ന കഥാപാത്രം പ്രേക്ഷകന് മുന്നിൽ അപൂർണമായി ആദ്യാവസാനം വരെ തുടരുന്നു .മനോമയ രാജ്യത്തെ രുദ്ര മഹാവീര രാജാവും അദ്ദേഹത്തിന് വേണ്ടി ജീവൻ കൊടുക്കാൻ പോലും തയ്യാറായ മന്ത്രി മുഖ്യൻ സചിവോത്തമനും പൂവിൽപ്പനക്കാരി ദേവയാനിയുമാണ് പൂർവകാല കഥയിലുള്ളത്. മഹാരാജാവായി ലാലും മന്ത്രിയായി ആസിഫ് അലിയും ദേവയാനിയായി ഷാൻവി ശ്രീവാസ്തവയും എത്തുന്നു. ഒരു ക്ഷേത്രത്തിലെ വിഗ്രഹമോഷണവും തുടർന്നുള്ള കോടതി വ്യവഹാരവുമാണ് ചിത്രത്തിന്റെ ആദ്യപകുതി. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയി സിദ്ദിഖും പബ്ലിക് പ്രോസിക്യൂട്ടറായി ലാലു അലക്സും വർത്തമാനകാല കഥാപാത്രങ്ങളായാണ് ചിത്രത്തിലെത്തുന്നത്. പൂർവകാലവും വർത്തമാനകാലവും ഇടകലർന്ന ചിത്രത്തിൽ കോടതിയിലെ വാദപ്രതിവാദ രംഗങ്ങൾ ആസ്വാദ്യകരമാണ്. രണ്ട് കാലഘട്ടത്തിലെയും കഥാപാത്രങ്ങൾ ഒന്നിക്കുന്ന തരത്തിലാണ് ഇന്റർവൽ കഴിഞ്ഞുള്ള ഭാഗം.സിനിമയുടെ ആദ്യപകുതി ചിരി പടർത്തിയെങ്കിൽ രണ്ടാം പകുതി ചിന്തിപ്പിക്കുകയാണ്.

ടൈം ട്രാവലാണോ അതോ കഥാപാത്രങ്ങൾ സ്വപ്നം കാണുന്നതാണോ സിനിമയുടെ ഉള്ളടക്കമെന്ന് പ്രേക്ഷകരിൽ ചിലർക്കെങ്കിലും തോന്നിയേക്കാം. പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് സംവിധായകൻ എബ്രിഡ് ഷൈനാണ്. ലാൽ, ലാലുഅലക്സ്, സിദ്ദിഖ്, വിജയ്‌മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണപ്രസാദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്മു എന്നിവരാണ് മറ്റു താരങ്ങൾ.പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി.എസ്. ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം .ഇഷാൻ ചാമ്പ്ര സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരുന്നു. മനോജിന്റെ ചിത്രസംയോജനവും വിഷ്ണു ഗോവിന്ദിന്റെയും ശ്രീശങ്കറിന്റെയും ശബ്ദമിശ്രണവും സിനിമയോട് പൂർണമായും നീതി പുലർത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends