ഒരു വ്യക്തി എന്ന നിലയിൽ വളരെ അധികം മാറി! ഇപ്പോൾ കാര്യങ്ങൾ തുറന്ന് പറയാൻ സാധിക്കുന്നുണ്ട്... കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കൂടുതൽ അടുപ്പം തോന്നുന്നുണ്ട്! സമാന്തയുമായുള്ള വിവാഹമോചന ശേഷം അത് തുറന്ന് പറഞ്ഞ് നാഗ ചൈതന്യ

2021 ഒക്ടോബർ 2 നാണ് നാല് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം സമാന്ത റൂത്ത് പ്രഭുവും നാഗചൈതന്യയും വിവാഹ മോചിതനായത്. മൂന്ന് വർഷത്തെ ഡേറ്ററിങ്ങിനു ശേഷം 2017 ൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. എന്നാലിപ്പോഴിതാ കൊവിഡ് സാഹചര്യങ്ങളും സമാന്തയുമായുള്ള വിവാഹമോചനവും തന്നെ എങ്ങനെയെല്ലാം ബാധിച്ചുവെന്ന് പറയുകയാണ് താരം. ഇത് തൻ്റെ ജീവിതത്തിലെ എറ്റവും വിഷമകരമായ ഘട്ടമാണെന്നും ഒരു വ്യക്തി എന്ന നിലയിൽ താൻ വളരെ അധികം മാറി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് തനിക്ക് കാര്യങ്ങൾ തുറന്ന് പറയാൻ സാധിക്കുമായിരുന്നില്ല.
എന്നാൽ ഇപ്പോൾ കഴിയും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും തനിക്ക് കൂടുതൽ അടുപ്പം തോന്നുന്നുണ്ടെന്നും, തന്നെ ഒരു പുതിയ വ്യക്തിയായി കാണാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട് എന്നും നാഗ ചൈതന്യ പറഞ്ഞു.
https://www.facebook.com/Malayalivartha























