നിറവയറിൽ താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട്! അതീവ സുന്ദരിയായി ഗർഭകാലം ആഘോഷമാക്കിയ ഹോട്ട് താരം നമിതയുടെ ചിത്രങ്ങൾ വൈറൽ...

തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ പ്രിയതാരമാണ് നമിത.മലയാള സിനിമയിലും ചുരുക്കം ചില വേഷങ്ങൾ ചെയ്തു.കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ നായിക നിരയിൽ മുന്നിലെത്തി. എന്നാൽ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ നമിത മലയാളത്തിൽ പുലിമുരുകനിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒരുകാലത്ത് തമിഴ് മസാല സിനിമകളുടെ അഭിഭാജ്യ ഘടകമായിരുന്ന നമിത വിവാഹത്തെ തുടർന്നാണ് ഇടവേള എടുത്തത്. തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള ഗ്ലാമർ നടിയാണ് നമിത. ഇപ്പോഴിതാ അമ്മയാകാനുള്ള ഒരുക്കത്തിലാണ് താരം. നിറവയറിലുള്ള താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
അതീവ സുന്ദരിയായിട്ടാണ് നമിതയെ ചിത്രങ്ങളിൽ കാണുന്നത്. ഇതിന് മുമ്പും നിറവയറിലുള്ള ചിത്രങ്ങൾ അവർ ആരാധകരുമായി പങ്കുവച്ചിരുന്നു. ബേബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങളിൽ പരമ്പരാഗത ലുക്കിലാണ് താരം എത്തിയത്. ഇപ്പോഴിതാ ലാവണ്ടർ നിറത്തിലുള്ള ഗൗണിൽ പതിവിലും സുന്ദരിയായാണ് നമിത എത്തിയത്. എന്തായാലും ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായി മാറിയത്.
https://www.facebook.com/Malayalivartha























