ഞാന്‍ വളരെ ആകാംക്ഷയിലാണ്, അതിനെക്കാള്‍ അധികം പേടിയും ഉണ്ട്.. 'ഞാന്‍ ഇടിപ്പ് കേട്ടു' സ്‌കാനിങിന് ശേഷം പൊട്ടിക്കരഞ്ഞു.. ഒന്നും പറയാന്‍ കഴിയാത്ത രീതിയിൽ വികാരഭരിതയായി മഷുറ

രണ്ടാമത്തെ ഭാര്യയായ മഷൂറ ഗര്‍ഭിണിയാണെന്ന് പറഞ്ഞുള്ള ബഷീര്‍ ബഷിയുടെ വീഡിയോ ദിവസങ്ങൾക്ക് മുൻപ് വൈറലായി മാറിയിരുന്നു. എന്നാൽ മഷൂറ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നിരവധി തവണ പ്രചരിച്ചിരുന്നു. വിശേഷവാര്‍ത്ത ഞങ്ങള്‍ തന്നെ നിങ്ങളോട് പങ്കുവെക്കുമെന്നും അത് മറച്ചുവെക്കില്ലെന്നും ബഷീറും മഷൂറയും പറഞ്ഞിരുന്നു. പ്രഗ്നന്‍സി കിറ്റില്‍ ടെസ്റ്റ് ചെയ്യുന്നതും പോസിറ്റീവാണെന്നറിഞ്ഞതിന് ശേഷമുള്ള സുഹാനയുടേയും മക്കളുടേയും പ്രതികരണവുമായാണ് ആ സന്തോഷവാർത്ത ബഷീറും കുടുംബവും ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ കുഞ്ഞിന്റെ ആദ്യത്തെ സ്‌കാനിങ് അനുഭവം പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് ഇരുവരും.
ഞാന്‍ വളരെ ആകാംക്ഷയിലാണ്, അതിനെക്കാള്‍ അധികം പേടിയും ഉണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് മഷുറ തന്റെ ആദ്യത്തെ സ്‌കാനിങിന് വേണ്ടി പോയത്. സ്‌കാനിങിന് ശേഷം പൊട്ടിക്കരയുകയായിരുന്നു. എന്നാണ് എന്ന് ബഷീര്‍ ചോദിച്ചപ്പോള്‍ 'ഞാന്‍ ഇടിപ്പ് കേട്ടു' എന്നായിരുന്നു മറുപടി. ആനന്ദ കണ്ണീരായിരുന്നു അത്. ഒന്നും പറയാന്‍ കഴിയാത്ത അത്രയും വികാരഭരിതയായിരുന്നു മഷുറ. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് സമാന അനുഭവം ഉണ്ടായതിനെ കുറിച്ച് പറയുന്നത്. മുഷുറയുടെ കണ്ണീരിലൂടെ പുറത്ത് വന്ന സന്തോഷത്തെ മനസ്സിലാക്കാന്‍ കഴിയുന്നു എന്ന് ആരാധകര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























