Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവാർഡ് പ്രഖ്യാപന സമയത്ത് പൊള്ളാച്ചിയിൽ ഷൂട്ടിം​ഗ് ലൊക്കേഷനിലായിരുന്നു! സുധാ മാം എന്നിൽ അർപ്പിച്ച വിശ്വാസം കൊണ്ട് മാത്രമാണ് ‍ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്.. സിനിമയിൽ അപ്രതീക്ഷിതമായി വന്നയാളാണ് ഞാൻ.. സിനിമയിലെത്തുമ്പോൾ വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല; ദേശീയ പുരസ്കാരം ലഭിച്ചതിൽ അപർണ ബാലമുരളി

23 JULY 2022 07:29 AM IST
മലയാളി വാര്‍ത്ത

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച സംവിധായകനും സഹനടനും ഗായികയ്ക്കും ഉൾപ്പെടെ 10 പുരസ്‌കാരങ്ങൾ നേടി മലയാള സിനിമ മിന്നിത്തിളങ്ങിയിരിക്കുകയാണ്. തമിഴ് ചിത്രം സൂററെെ പൊട്ര് എന്ന സിനിമയിലെ നായികാ വേഷത്തിനാണ് അപർണ ബാലമുരളിയ്ക്ക് പുരസ്കാരം ലഭിച്ചത്. ചിത്രത്തിൽ ബൊമ്മി എന്ന കഥാപാത്രത്തെയായിരുന്നു അപർണ അവതരിപ്പിച്ചത്. സുധ കൊങ്കര പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയിലെ നായക വേഷം ചെയ്ത നടൻ സൂര്യക്ക് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു. ബോളിവുഡ് നടൻ അജയ് ദേവ്​ഗണിനൊപ്പമാണ് സൂര്യ ദേശീയ ചലച്ചിത്ര പുരസ്കാരം പങ്കിട്ടത്.

തനാജി ദ അൺസങ് വാരിയേർസ് എന്ന ചിത്രമാണ് അജയ് ദേ​ഗണിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ദേശീയ പുരസ്കാരം ലഭിച്ചതിൽ സൂററെെ പൊട്ര് സിനിമയുടെ സംവിധായിക സുധ കൊങ്കരയ്ക്ക് എല്ലാ നന്ദിയും അറിയിക്കുന്നെന്നാണ് അപർണ ബാലമുരളി പ്രതികരിച്ചത്. പൊള്ളാച്ചിയിൽ ഷൂട്ടിം​ഗ് ലൊക്കേഷനിലായിരുന്നു അവാർഡ് പ്രഖ്യാപന സമയത്ത് അപർ‌ണ. പറയാൻ വാക്കുകളില്ല. എല്ലാവരോടും ഒരുപാട് നന്ദി. അവാർഡ് പ്രഖ്യാപനത്തിന് മുമ്പേ വന്ന മാധ്യമങ്ങളോട് ഇവിടെ വരെ വന്നിട്ട് വെറുതെയാവുമോ എന്ന് ഞാൻ ചോദിച്ചിരുന്നു. പുരസ്കാരം ലഭിക്കണമെന്ന് സിനിമയുടെ സംവിധായകയ്ക്ക് വലിയ ആ​ഗ്രഹമുണ്ടായിന്നു. അത്രമാത്രം ഈ സിനിമയ്ക്ക് വേണ്ടി അവർ വർക്ക് ചെയ്തിരുന്നു.

എന്റെ എല്ലാ നന്ദിയും സുധാ മാമിനാണ്. സുധാ മാം എന്നിൽ അർപ്പിച്ച വിശ്വാസം കൊണ്ട് മാത്രമാണ് ‍ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നതെന്നും അപർണ ബാല മുരളി പറഞ്ഞു. 'ഒരു കലാകാരിയെന്ന നിലയിൽ ആ സിനിമയ്ക്ക് വേണ്ടി എനിക്ക് സമയം തന്നു. എനിക്ക് പറ്റുന്ന അത്രയും ഞാൻ ചെയ്തിട്ടുണ്ട്. ഇനിയും ഒരുപാട് വർക്ക് ചെയ്യണമെന്നും പഠിക്കണമെന്നുമുണ്ട്. സിനിമയിൽ അപ്രതീക്ഷിതമായി വന്നയാളാണ് ഞാൻ. സിനിമയിലെത്തുമ്പോൾ വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. ആ ധാരണക്കുറവൊക്കെ മാറ്റി ഇനിയും കൂടുതലായി മനസ്സിലാക്കി ഇനിയും നല്ല കഥാപാത്രങ്ങൾ കൊടുക്കണമെന്നുണ്ടെന്നും അപർണ ബാല മുരളി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends