അഭിനന്ദനവുമായി പ്രമുഖ താരങ്ങള്‍.... ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് പ്രമുഖ താരങ്ങള്‍, അര്‍ഹിക്കുന്ന അംഗീകാരമാണ് ലഭിച്ചതെന്ന് മോഹന്‍ലാല്‍, ദേശീയ പുരസ്‌കാരത്തില്‍ മലയാള സിനിമ മിന്നിത്തിളങ്ങിയതില്‍ ഏറെ അഭിമാനമുണ്ടെന്ന് നടന്‍ മമ്മൂട്ടി

അഭിനന്ദനവുമായി പ്രമുഖ താരങ്ങള്‍.... ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് പ്രമുഖ താരങ്ങള്‍, അര്‍ഹിക്കുന്ന അംഗീകാരമാണ് ലഭിച്ചതെന്ന് മോഹന്‍ലാല്‍, ദേശീയ പുരസ്‌കാരത്തില്‍ മലയാള സിനിമ മിന്നിത്തിളങ്ങിയതില്‍ ഏറെ അഭിമാനമുണ്ടെന്ന് നടന്‍ മമ്മൂട്ടി .മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ ബിജു മേനോനെ അഭിനന്ദിച്ച് സുരേഷ് ഗോപി.
മോഹന്‍ലാല്‍, സുരേഷ് ഗോപി, മമ്മൂട്ടി എന്നിവരാണ് അഭിനന്ദനങ്ങള്‍ നേര്‍ന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു താരങ്ങള്‍ അഭിനന്ദനങ്ങള്‍ അറിയിച്ചത്. ദേശീയ പുരസ്‌കാര ജേതാക്കള്‍ക്ക് പ്രത്യേകിച്ച് മികച്ച അഭിനേതാക്കളായ സൂര്യ, അജയ് ദേവ്ഗണ്‍, അപര്‍ണ ബാലമുരളി, ബിജു മേനോന്‍, നഞ്ചിയമ്മ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നുവെന്ന് മോഹന്‍ ലാല്‍ പറഞ്ഞു.
മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ സച്ചിയെ ഈ നിമിഷം അഭിമാനത്തോടെ ഓര്‍ക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ എല്ലാ ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍. വിജയികളുടെ പട്ടികയില്‍ മലയാള സിനിമ മുന്നിട്ടു നില്‍ക്കുന്നത് കണ്ടപ്പോള്‍ ഏറെ അഭിമാനം തോന്നി. അപര്‍ണ ബാലമുരളി, ബിജു മേനോന്‍, സെന്ന ഹെഗ്ഡേ, നഞ്ചിയമ്മ പുരസ്‌കാരം നേടിയ മറ്റ് ജേതാക്കള്‍ എന്നിവരെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നു. ഈ സുന്ദര നിമിഷത്തില്‍ സച്ചിയെ അഭിമാനത്തോടെ ഓര്‍ക്കുന്നുവെന്നും മമ്മൂട്ടി വ്യക്തമാക്കി.
അതേസമയം മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ ബിജു മേനോനാണ് സുരേഷ് ഗോപി അഭിനന്ദനങ്ങള്‍ നേര്‍ന്നത്. ഒറ്റക്കൊമ്പന്റെ ക്യാരക്ടര്‍ പോസ്റ്റ്ിനൊപ്പമായിരുന്നു അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചത്.
"
https://www.facebook.com/Malayalivartha























