Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേർപിരിയൽ ഇപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്.. അതിനോട് പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണിപ്പോൾ! ചിലരുടെ ദാമ്പത്യ ജീവിതം സുഖകരമല്ലാത്തതാകാൻ കാരണക്കാർ കരൺ ജോഹർ അടക്കമുള്ള സംവിധായകരാണെന്ന് തുറന്നടിച്ച് സാമന്ത

23 JULY 2022 10:37 AM IST
മലയാളി വാര്‍ത്ത

നാലാം വിവാഹ വാർഷികത്തിന് വെറും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നാ​ഗചൈതന്യയും സാമന്തയും വിവാഹമോചനം ഔദ്യോ​ഗികമായി അറിയിച്ചത്. ഏറെ നാളായി പ്രചരിച്ചുകൊണ്ടിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് നാ​ഗചൈതന്യയും സാമന്തയും ഇക്കഴിഞ്ഞ ഒക്ടോബറിൽ വിവാഹമോചന വാർത്തയിൽ ഔദ്യോ​ഗിക സ്ഥിരീകരണം വ്യക്തമാക്കിയത്. തെന്നിന്ത്യൻ സിനിമാ ലോകവും ആരാധകരും ഏറെ ആഘോഷമാക്കിയ ഒന്നായിരുന്നു ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം. നീണ്ട നാല് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്. ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾ വേർപിരിയുകയാണെന്നും ഏതാണ്ട് പത്ത് വർഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാർത്തയിൽ സ്ഥിരീകരണം അറിയിച്ച് താരങ്ങൾ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാലിപ്പോഴിതാ ചിലരുടെ ദാമ്പത്യ ജീവിതം സുഖകരമല്ലാത്തതാകാൻ കാരണക്കാർ കരൺ ജോഹർ അടക്കമുള്ള സംവിധായകരാണെന്ന് തുറന്ന് പറയുകയാണ് സാമന്ത. ബോളിവുഡിലെ ഏറ്റവും പ്രശസ്ത സെലിബ്രിറ്റി ചാറ്റ് ഷോയായ 'കോഫി വിത്ത് കരൺ' എന്ന ഷോയിലാണ് താരം ഇക്കാര്യം പറഞ്ഞത്. വിവാഹത്തിനെ നിങ്ങൾ സിനിമകളിലൂടെ വളരെയധികം മാർക്കറ്റ് ചെയ്യുന്നുണ്ട്. വിവാഹവസ്ത്രം, പാട്ടുകൾ, ആഘോഷം, നൃത്തം തുടങ്ങി ഇത്തരം സിനിമകൾ കാണുമ്പോൾ പുതുതലമുറ കരുതുന്നത് വിവാഹജീവിതം എന്നത് കഭി ഖുശി കഭി ഘം പോലെ ആവും എന്നാണ്. എന്നാൽ ജീവിതത്തിലേയ്ക്ക് വരുമ്പോഴാണ് കെജിഎഫ് പോലെയാണെന്ന് തിരിച്ചറിയുന്നതെന്നും സാമന്ത പറഞ്ഞു. നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തെക്കുറിച്ചും നടി സംസാരിച്ചിരുന്നു. അത് ഇപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അതിനോട് പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണെന്നുമാണ് സാമന്ത പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends