പൃഥ്വിരാജ് നായകനായി എത്തുന്ന ഷാജി കൈലാസ് ചിത്രത്തില്‍ നിന്നും മഞ്ജു വാര്യര്‍ പിന്മാറി

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് മഞ്ജു വാര്യര്‍. കടുവയ്ക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പ. ജി.ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഇപ്പോഴിതാ ആരാധകര്‍ക്ക് നിരാശയേകുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്.
'കാപ്പ'യില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്മാറിയെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അജിത് നായകനായ പുതിയ തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകള്‍ മൂലമാണ് താരം 'കാപ്പ'യില്‍ നിന്ന് പിന്‍മാറിയിരിക്കുന്നത്. ആസിഫ് അലി, അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഒഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് 'കാപ്പ' ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha























