എച്ച്ഡി മേക്കപ്പിൽ ആഭരണങ്ങളൊക്കെ അണിഞ്ഞ് ബ്രൈഡല്‍ ലുക്കില്‍ മഷൂറ! കോട്ടും സ്യൂട്ടുമിട്ട് ബഷീർ.. പിന്നാലെ ഇരുവരുടെയും കിടിലന്‍ ഫോട്ടോഷൂട്ട്... ഗര്‍ഭിണിയായിരിക്കുമ്പോള്‍ വീണ്ടും വധുവിന്റെ വേഷത്തില്‍ എത്തിയ മഷൂറ പറഞ്ഞത് കേട്ടോ? ഏറ്റെടുത്ത് സോഷ്യൽമീഡിയ

രണ്ടാമത്തെ ഭാര്യയായ മഷൂറ ഗര്‍ഭിണിയാണെന്ന് പറഞ്ഞുള്ള ബഷീര്‍ ബഷിയുടെ വീഡിയോ വൈറലായി മാറിയിരുന്നു. ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നിരവധി തവണ പ്രചരിച്ചതിന് പിന്നാലെ വിശേഷവാര്‍ത്ത ഞങ്ങള്‍ തന്നെ നിങ്ങളോട് പങ്കുവെക്കുമെന്നും അത് മറച്ചുവെക്കില്ലെന്നും ബഷീറും മഷൂറയും പറഞ്ഞിരുന്നു. പ്രഗ്നന്‍സി കിറ്റില്‍ ടെസ്റ്റ് ചെയ്യുന്നതും പോസിറ്റീവാണെന്നറിഞ്ഞതിന് ശേഷമുള്ള സുഹാനയുടേയും മക്കളുടേയും പ്രതികരണവുമായാണ് താരങ്ങൾ സന്തോഷവാർത്ത ആരാധകരുടെ മുൻപിൽ പങ്കുവെച്ചത്. ഇപ്പോഴിതാ ബ്രൈഡല്‍ മേക്കോവര്‍ നടത്തിയ വീഡിയോയാണ് മഷൂറ പങ്കുവെച്ചിരിക്കുന്നത്. രണ്ട് ഭാര്യമാരുടെയും രണ്ട് മക്കളുടെയും കൂടെ സന്തുഷ്ടനായി ജീവിക്കുകയാണ് ബഷീര്‍ ബഷി. ഭാര്യമാരുടെ പേരിലാണ് പലപ്പോഴും താരത്തിന് വിമര്‍ശനം ലഭിക്കാറുള്ളത്. എന്നാല്‍ ഭാര്യമാര്‍ രണ്ട് പേരും സന്തോഷത്തില്‍ ജീവിക്കുന്നതാണ് വീഡിയോയിലൂടെ കാണിക്കാറുള്ളതും. ഏറ്റവും പുതിയതായി മഷൂറയ്ക്ക് ഇഷ്ടപ്പെട്ട കൂണ്‍ മസാല ദേശ ഉണ്ടാക്കുകയാണ് സുഹാന. ഒപ്പം വീട്ടിലെ വിശേഷങ്ങളും പങ്കുവെച്ചിരുന്നു. ഗര്‍ഭിണിയായ ശേഷം എല്ലാ കാര്യത്തിലും ശ്രദ്ധയുമായി ബഷീറും സുഹാനയും പിന്നാലെയാണെന്നാണ് മഷൂറ പറയുന്നത്. രാവിലെ തന്നെ പ്രോട്ടീന്‍ ഷെയ്ക്ക് കുടിച്ചു. അതിന് ശേഷമേ എന്തെങ്കിലും ഭക്ഷണം തരൂ എന്ന് മഷൂറ പറയുന്നു. മാത്രമല്ല ഗര്‍ഭിണിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മസാല ദോശ ഉണ്ടാക്കി കൊടുക്കുകയും അതുണ്ടാക്കുന്ന രീതികളൊക്കെ പരിചയപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.
ഇതിന് പിന്നാലെ മറ്റൊരു വീഡിയോയുമായിട്ടും മഷൂറ എത്തി. ഗര്‍ഭിണിയാണെങ്കിലും ഒന്നൂടി വധുവിന്റെ വേഷം അണിയാന്‍ പോവുകയാണെന്ന് പറഞ്ഞാണ് താരമെത്തിയത്. മഷൂറയെ ഒരുക്കുന്നതിന് വേണ്ടി ഒരു ടീം തന്നെ രംഗത്ത് വന്നിരുന്നു. എച്ച്ഡി മേക്കപ്പ് ഒക്കെ നടത്തി ആഭരണങ്ങളൊക്കെ അണിഞ്ഞ് ബ്രൈഡല്‍ ലുക്കില്‍ താരമെത്തി. കിടിലന്‍ ഫോട്ടോഷൂട്ടും നടത്തി.
കൂടെ ബഷീര്‍ കൂടി കോട്ടും സ്യൂട്ടുമിട്ട് വന്നതോടെ ഇരുവരും വധു വരന്മാരുടെ ലുക്കായി. തങ്ങളുടെ വിവാഹത്തിന് ഇത്രപോലും ഒരുങ്ങിയിട്ടില്ലെന്നാണ് മഷൂറ പറയുന്നത്. അന്ന് സിംപിള്‍ ആവണമെന്ന് മാത്രമേ വിചാരിച്ചുള്ളു. അതുകൊണ്ട് എല്ലാം ലളിതമായി ചെയ്തു. ഇപ്പോള്‍ വന്ന മേക്കോവറില്‍ താന്‍ സംതൃപ്തയാണെന്നും ഇത്രയും സുന്ദരിയാണെന്ന് കരുതിയിരുന്നില്ലെന്നുമൊക്കെ മഷൂറ പറഞ്ഞു. എന്തായാലും താരകുടുംബത്തിന് എല്ലാവിധ ആശംസകളും അറിയിക്കുകയാണ് ആരാധകര്‍. വീഡിയോയ്ക്ക് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്.
https://www.facebook.com/Malayalivartha























