ജീവിതം അത്ഭുതങ്ങള്‍ നിറഞ്ഞതാണ്, ഞങ്ങളുടെ കുടുംബത്തിലേക്കെത്തിയ പുതിയ ആളാണ്.. വീണ്ടും അമ്മയായ സന്തോഷം പങ്കുവെച്ച് അഞ്ജലി നായര്‍

നടി അഞ്ജലി നായര്‍ക്ക് വീണ്ടും ഒരു പെണ്‍കുഞ്ഞ് പിറന്നു. അഞ്ജലി തന്നെയാണ് ഈ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. എല്ലാവരുടെയും അനുഗ്രഹം വേണമെന്നും അഞ്ജലി പറയുന്നു. കഴിഞ്ഞ നവംബറിലായിരുന്നു അഞ്ജലിയുടെ രണ്ടാം വിവാഹം. സഹ സംവിധായകനായ അജിത്ത് രാജുവിനെയാണ് അഞ്ജലി വിവാഹം കഴിച്ചത്. അജിത്തിന്റെ രണ്ടാം വിവാഹമാണ് ഇത്. ഇവരുടെ വിവാഹ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ദൃശ്യം 2 ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയ വേഷം അഞ്ജലി ചെയ്തിരുന്നു. അഞ്ച് സുന്ദരികൾ, എബിസിഡി, ലൈല ഓ ലൈല , കമ്മട്ടിപ്പാടം, കനൽ, ഒപ്പം, പുലിമുരുകൻ, ടേക്ക് ഓഫ്, ദൃശ്യം 2, കാവൽ, അണ്ണാത്തെ, ആറാട്ട് തുടങ്ങി ഒരുപിടി സിനിമകളിൽ അഞ്ജലി ഇതിനകം അഭിനയിച്ച് കഴിഞ്ഞു.
ഇപ്പോഴിതാ പുതിയൊരു വിശേഷം പങ്കു വെച്ചിരിക്കുകയാണ് അഞ്ജലി.തനിക്കും അജിത്തിനും ഒരു കുഞ്ഞ് ജനിച്ച വിവരമാണ് അഞ്ജലി സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുന്നത്. ' ‘ജീവിതം അത്ഭുതങ്ങള്‍ നിറഞ്ഞതാണ്, ഞങ്ങളുടെ കുടുംബത്തിലേക്കെത്തിയ പുതിയ അംഗത്തെപ്പോലെ, പെണ്‍കുഞ്ഞാണ്, ഏവരുടേയും അനുഗ്രഹം വേണം’, അഞ്ജലി ഇന്‍സ്റ്റയില്‍ കുറിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























