മഞ്ഞ നിറത്തിലുള്ള ഫ്രോക്കണിഞ്ഞ് സൂര്യകാന്തിപ്പൂക്കള്‍ക്കിടയില്‍ പാറി നടക്കുന്ന ചിത്രശലഭം, എന്റെ ബട്ടര്‍ഫ്‌ളൈ എന്ന് ഗോപി സുന്ദർ! പാറിപ്പറന്ന് അമൃത സുരേഷ്; നിമിഷങ്ങൾക്കുള്ളിൽ ചിത്രങ്ങൾ വൈറൽ

സോഷ്യൽമീഡിയ വഴിയായിരുന്നു ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തങ്ങളുടെ പ്രണയം ആരാധകരെ അറിയിച്ചത്. പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെ ഇരുരും കടുത്ത സൈബർ ആക്രമണമായിരുന്നു നേരിട്ടത്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്ക് എല്ലാം വളരെ മോശം കമന്റുകളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. അമൃത സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. കൂടുതലും പോസ്റ്റുകളിൽ മോശം കമൻ്റുകളുമായി എത്തുന്നത് സദാചാരവാദികളായി ചമഞ്ഞ് നടക്കുന്നവരാണ്.
എന്നാൽ ഇതൊന്നും വകവെയ്ക്കാതെ തങ്ങളുടെ പുതിയ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കിടുന്നുമുണ്ട്. ഇപ്പോഴിതാ സൂര്യകാന്തിപ്പൂക്കള്‍ക്കിടയില്‍ പാറി നടക്കുന്ന ചിത്രശലഭം, എന്റെ ബട്ടര്‍ഫ്‌ളൈ എന്ന ക്യാപ്ഷനോടെയാണ് ഗോപി സുന്ദര്‍ പുതിയ വീഡിയോ പങ്കുവെച്ചത്. എന്നെ പാറിപ്പറന്ന് നടക്കാന്‍ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ടവന് നന്ദിയെന്നായിരുന്നു അമൃത കുറിച്ചത്. മഞ്ഞ നിറത്തിലുള്ള ഫ്രോക്കായിരുന്നു അമൃതയുടെ വേഷം. വീഡിയോയില്‍ ഗോപി സുന്ദറിനേയും കാണുന്നുണ്ട്. ഗോപി സുന്ദറും അമൃതയും പങ്കിട്ട വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയിട്ടുള്ളത്.
എപ്പോഴും ഇതേ സന്തോഷം നിലനിര്‍ത്തുക. ജീവിതമെന്നാല്‍ സന്തോഷമാണ്, ചിത്രശലഭത്തെപ്പോലെ പാറിപ്പറന്ന് നടക്കുക. നിങ്ങളെ രണ്ടുപേരെയും സന്തോഷത്തോടെ കാണുമ്പോള്‍ എനിക്കും സന്തോഷമെന്നായിരുന്നു ഒരാള്‍ കുറിച്ചത്. ആദ്യത്തെ കുറച്ച് ദിവസം ബട്ടര്‍ഫ്‌ളൈ ഒക്കെയാണ്. പിന്നെ ചെല്ലുന്തോറും കട്ടുറുമ്പും കടന്നലുമൊക്കെയാവുമെന്നായിരുന്നു വേറൊരാള്‍ കമന്റ് ചെയ്തത്. ഏത് പോസ്റ്റിട്ടാലും അതിന് താഴെ വിമര്‍ശനങ്ങളുണ്ടാവുമെന്നും, വന്നുവന്ന് അങ്ങനെയുള്ള കമന്റുകളൊന്നും തങ്ങളെ ബാധിക്കുന്നില്ല എന്ന അവസ്ഥയിലായെന്നും അമൃത പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























