പൊള്ളാച്ചിയിലെ സെറ്റിൽവച്ചാണ് വിവരം അറിഞ്ഞത്! അപ്പോഴേക്കും ഒരുപാട് കോളുകളും മെസേജുകളും വന്നുകൊണ്ടിരിക്കുകയായിരുന്നു... പക്ഷെ ഞാൻ ആദ്യം തിരിച്ച് വിളിച്ചത് ആ മലയാളി താരത്തെ ആയിരുന്നു.. തുറന്ന് പറഞ്ഞ് അപർണ ബാലമുരളി

സൂരരൈ പോട്ര് എന്ന ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രമായുള്ള പ്രകടനത്തിന് കഴിഞ്ഞ ദിവസമാണ് അപര്‍ണയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. ഇപ്പോഴിതാ തന്റെ സന്തോഷം പങ്കുവെക്കുകയാണ് താരം. അങ്ങനെയൊരു വേദിയിൽ നമ്മുടെ പേര് വരികയെന്ന് പറഞ്ഞാൽ വല്ലാത്തൊരു എക്സ്പീരിയൻസാണ്. എങ്ങനെ അത് പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല. പൊള്ളാച്ചിയിലെ സെറ്റിൽവച്ചാണ് വിവരം അറിഞ്ഞത്. ഫ്രണ്ട്‌സൊക്കെ കോൺഫറൻസ് കോൾ ചെയ്യുകയായിരുന്നു അപ്പോൾ. അമ്മയേയും സുധാമാമിനെയും വിളിച്ചു. അപ്പോഴേക്ക് ഒരുപാട് കോളുകളും മെസേജുകളും വന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനൊക്കെ മറുപടി കൊടുത്തു. ടോവി ചേട്ടന്റെ മെസേജ് ഉണ്ടായിരുന്നു. ആസിഫിക്കയുടെ മിസ് കോൾ കണ്ടു. ആസിഫിക്കയെ ആണ് ആദ്യം തിരിച്ചുവിളിച്ചത്. മഞ്ജുചേച്ചി,നമിത ഒരുപാട് പേർ മെസേജ് അയക്കുകയും വിളിക്കുകയും ചെയ്തു. ഭയങ്കര സന്തോഷം തോന്നിയെന്നും അപർണ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























