Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട് ഇനിയും അന്വേഷണം വേണ്ടി വരും.. ഒരു കേസ് അന്വേഷണം തീരണം എന്നുണ്ടെങ്കില്‍ അതില്‍ എഫ് എസ് എല്ലില്‍ നിന്നൊക്കെ കൃത്യമായി റിപ്പോര്‍ട്ട് വരണം.. കോടതിയുടെ ഒരു നിര്‍ബന്ധത്തിന് വഴങ്ങി അത് ഒരു സമയബന്ധിതമായി കൊടുക്കേണ്ടി വന്നത് കൊണ്ട് അത്തരത്തില്‍ കുറെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇനിയും ബാക്കി വെച്ചിട്ടുണ്ട്.. തുറന്ന് പറഞ്ഞ് ടിബി മിനി

24 JULY 2022 02:00 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ വെള്ള പൂഷനെത്തിയ ശ്രീലേഖയുടെ തുറന്ന് പറച്ചിൽ വിവാദം ഉണ്ടാക്കിയ പുകിലൊന്നും ചെറുതല്ല. ജനങ്ങൾ തെരുവിലിറങ്ങേണ്ട അവസ്ഥവരെയുണ്ടായി. കാവ്യ മാധവനെയും മഞ്ജു വാര്യരെയും അടക്കം 104 സാക്ഷികളെ ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചതിന് പിന്നാലെ ദിലീപിനെയും അതിജീവിതയെയും സംബന്ധിച്ച് ഇനിയുള്ള ദിവസങ്ങൾ തീർത്തും നിർണായകമാണ്. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട് ഇനിയും അന്വേഷണം വേണ്ടി വരുമെന്ന തുറന്ന് പറച്ചിലുമായി എത്തിയിരിക്കുകയാണ് അതിജീവിതയുടെ അഭിഭാഷക ടി ബി മിനി.

ടി ബി മിനിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു..

കുറ്റപത്രം ഞാന്‍ കണ്ടിട്ടില്ല. അതിജീവിതക്ക് നേരിട്ട് കിട്ടുമോ എന്നറിയില്ല. വക്കീല്‍ എന്ന നിലയില്‍ ട്രയല്‍ കോടതിയില്‍ ഞാന്‍ അവരുടെ വക്കീല്‍ ആയിട്ടില്ല. മാധ്യമങ്ങളില്‍ വന്ന ചില വാര്‍ത്തകള്‍ കാണുന്നു എന്നാല്ലാതെ ഒരുപാട് സാക്ഷികളും ഒരുപാട് തെളിവുകളും ഒക്കെ ഉണ്ട് എന്നാണ് പത്രങ്ങളില്‍ നിന്ന് നമുക്ക് കിട്ടുന്ന വാര്‍ത്ത. കോടതിയുടെ ജാമ്യാപേക്ഷയില്‍ കേസിന് എതിരായിട്ടുള്ള അതായത് ഒരു ട്രയല്‍ കോടതിയില്‍ കേസ് നടന്ന് ഉത്തരവ് പറയുന്ന പോലെയാണ് ജാമ്യം ക്യാന്‍സല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് കോടതി ബാലചന്ദ്രകുമാറുമായിട്ട് ബന്ധപ്പെട്ട കാര്യങ്ങള്‍ ട്രയല്‍ കോടതി പറഞ്ഞിരിക്കുന്നത്. അതില്‍ അപ്പീല്‍ നല്‍കും എന്നാണ് പ്രോസിക്യൂഷന്‍ പറഞ്ഞിരിക്കുന്നത്. തീര്‍ച്ചയായിട്ടും അപ്പീല്‍ നല്‍കുമായിരിക്കും. ഇതില്‍ ഇനിയും എഫ് എസ് എല്ലില്‍ നിന്ന് ധാരാളം റിപ്പോര്‍ട്ടുകള്‍ വരാനുണ്ട്. ആ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ടുള്ള ഒരു അന്വേഷണം ഇതില്‍ ഇനിയും ആവശ്യമായി വരും എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഒരു കേസ് അന്വേഷണം തീരണം എന്നുണ്ടെങ്കില്‍ അതില്‍ എഫ് എസ് എല്ലില്‍ നിന്നൊക്കെ കൃത്യമായി റിപ്പോര്‍ട്ട് വരണം.

അങ്ങനെയാകുമ്പോഴാണ് പൂര്‍ത്തീകരിക്കുന്നത്. കോടതിയുടെ ഒരു നിര്‍ബന്ധത്തിന് വഴങ്ങി അത് ഒരു സമയബന്ധിതമായി കൊടുക്കേണ്ടി വന്നത് കൊണ്ട് അത്തരത്തില്‍ കുറെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇനിയും ബാക്കി വെച്ചിട്ടുണ്ട്, ബാക്കിയുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ പറഞ്ഞ റിപ്പോര്‍ട്ട് മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടാണ്. അത് വളരെ ഗൗരവമായിട്ടുള്ള കാര്യമാണ്. ആരാണ് അത് കണ്ടത് എന്ന് കോടതി വരെ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുള്ള കാര്യമാണ്. അത് ട്രയല്‍ കോടതി അന്ന് നമ്മള്‍ 16-ാം തിയതി തന്നെ റിപ്പോര്‍ട്ട് വന്നതിന്റെ പിറ്റേ ദിവസം കോടതിയുണ്ടായിരുന്നു. അത് കോടതി തന്നെ ആവശ്യപ്പെട്ടല്ലോ. ഞാന്‍ കണ്ടിട്ടില്ല. ആരാണ് കണ്ടത് എന്നതിനെ സംബന്ധിച്ച് അന്വേഷണം നടന്നിരിക്കുകയാണല്ലോ. അത് കൂടാതെ പുറത്ത് വന്ന ചില വീഡിയോസുമായി ബന്ധപ്പെട്ട് ശബ്ദസാംപിളുകള്‍ അതിന്റെ പരിശോധന അതൊക്കെയായി ബന്ധപ്പെട്ടുള്ള കുറച്ച് എഫ് എസ് എല്‍ റിപ്പോര്‍ട്ട് കിട്ടാനുണ്ട്. ആ റിപ്പോര്‍ട്ട് വന്ന് കഴിയുമ്പോള്‍ അതിന്റെ ഒരു അന്വേഷണത്തിന്റെ പൂര്‍ണത വരികയുള്ളൂ. അങ്ങനത്തെ കാര്യങ്ങളൊന്നും നടന്നിട്ടില്ല. അത് തന്നെ ഒരു പ്രധാന വിഷയം ഈ റിപ്പോര്‍ട്ട് വരുന്നത് വരെയെങ്കിലും അത് അന്വേഷിക്കുന്നത് വരെയെങ്കിലും അന്വേഷണം പൂര്‍ത്തീകരിക്കുന്നതിനുള്ള സമയപരിധി കിട്ടിയില്ല.

അപ്പോള്‍ ഇതില്‍ എന്താണ് വരാന്‍ പോകുന്നത് എന്ന് പറഞ്ഞാല്‍ അന്വേഷിക്കാണ്ടിരിക്കാന്‍ പറ്റില്ലല്ലോ. സ്വാഭാവികമായും ഇത് വീണ്ടും ഒരു അന്വേഷണത്തിലേക്കും ഫര്‍ദര്‍ ഇന്‍വെസ്റ്റിഗേഷനിലേക്കും ഒക്കെ പോകുന്ന ഒരു സാഹചര്യം ഉണ്ടാകും. നമ്മള്‍ ഒരു കാര്യം അന്വേഷിച്ച് പരിപൂര്‍ണമായി അത് തീര്‍ത്ത് ഒരു തരത്തിലുള്ള സ്വാധീനങ്ങളോ ഒരു തരത്തിലുള്ള ഇടപെടലുകളോ ഇല്ലാതെ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ക്ക് കൃത്യമായിട്ടുള്ള സമയം കൊടുത്ത് അന്വേഷിക്കുകയാണ് എങ്കിലെ എല്ലാം പെര്‍ഫക്ടായി തീര്‍ക്കാന്‍ കഴിയുള്ളൂ. നമ്മള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ അവിശ്വസിക്കുന്നില്ല. അപ്പോള്‍ അദ്ദേഹത്തിനെ സംബന്ധിച്ച് ഒരുപാട് കാര്യങ്ങള്‍ കിട്ടാനുണ്ട്. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിനിടയില്‍ കോടതിയുടെ ഒരു ഉത്തരവ് പാലിക്കേണ്ടത് കൊണ്ട് കുറെ കാര്യങ്ങള്‍ വന്നിട്ടില്ല. അതിന്റെ ഫര്‍ദര്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തേണ്ടതുണ്ട്. 2017 ല്‍ ദിലീപ് അകത്തിരിക്കുന്ന കാലഘട്ടത്തില്‍ ബൈജു പൗലോസ് തന്നെയാണ്. രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ആളാണ് എന്ന് പറയുകയുണ്ടായി. ആ രാഹുല്‍ ഈശ്വര്‍ മനസിലാക്കേണ്ട ഒരു കാര്യം ഒരാളുടെ ഫോണ്‍ നമ്പറില്‍ വേറെ ഒരാളുടെ ഫോണ്‍ നമ്പറില്‍ ഞങ്ങളുടെയൊക്കെ പേര് ചേര്‍ക്കപ്പെട്ടിരിക്കുന്നതാണ്. അത് ആരുടെ ഫോണ്‍ നമ്പറാണ് എന്ന് ഈസിയായിട്ട് കണ്ടുപിടിക്കാം. നിങ്ങള്‍ പറഞ്ഞത് പോലെ പൊലീസ് ചെയ്തതാണ് എന്ന് വിശ്വസിക്കാന്‍ ഒരു സാഹചര്യവുമില്ലെന്നും അഡ്വക്കേറ്റ് മിനി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends