Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നഞ്ചിയമ്മ പാടുന്ന രണ്ട് വരിപോലെ ഈ നാല് വയസ്സുമുതൽ തൈരും നെയ്യും കഴിക്കാത്ത ആൾക്കാർ ഒന്ന് പാടിക്കേൾപ്പിച്ചാൽ വളരെ സന്തോഷം! ലിനു ലാൽ എന്റെ വളരെ അടുത്ത സുഹൃത്തുമാണ്... പക്ഷെ കുറച്ചുകൂടി ഗഹനനവും സമഗ്രവുമായിട്ടുള്ള ഒരു മനോഭാവം കലാകാരന്മാർക്കും, പ്രത്യേകിച്ച് പഠിതാക്കൾക്കും ഒക്കെ ഉണ്ടാവണം... നഞ്ചിയമ്മയുടെ അവാർഡുമായി ബന്ധപ്പെട്ട് സംഗീതജ്ഞൻ ലിനു ലാൽ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി സംഗീത സംവിധായകൻ ബിജിബാൽ...

24 JULY 2022 02:23 PM IST
മലയാളി വാര്‍ത്ത

നഞ്ചിയമ്മയ്ക്ക് ലഭിച്ച ദേശിയ പുരസ്കാരത്തിൽ കഴിഞ്ഞ ദിവസം ലിനു ലാൽ നടത്തിയ വിമർശനങ്ങൾക്ക് വ്യാപകമായ പ്രതിഷേധമാണ് മലയാള പിന്നണിഗാന രംഗത്ത് നിന്ന് ഉടലെടുത്തിരിക്കുന്നത്. ഇപ്പോഴിതാ നഞ്ചിയമ്മയുടെ അവാർഡുമായി ബന്ധപ്പെട്ട് സംഗീതജ്ഞൻ ലിനു ലാൽ നടത്തിയ വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് സംഗീത സംവിധായകൻ ബിജിബാൽ.

ബിജിബാൽ പറഞ്ഞത് ഇങ്ങനെയായിരുന്നു..

നാഷണൽ അവാർഡ് എന്ന് പറയുമ്പോൾ കിളി നാദം, അല്ലെങ്കിൽ നെറ്റിൻഗേൽ എന്നൊക്കെയാണല്ലോ സ്ത്രീ പിന്നണിഗായികമാരെ അറിയപ്പെടുന്നത്. അപ്പോൾ നമ്മുടെയുള്ളിൽ തന്നെ ഒരു നാദം ഉള്ളിൽ ഉണ്ട്. അതിന്റെ കുഴപ്പമാണ് ഇത് എന്ന് തോന്നുന്നു. ഈ പാട്ടിന്റെ ഉറവിടം നമ്മൾ അറിഞ്ഞാതിന് ശേഷം വേണം സംഗീതത്തിലായാലും കലയിലായാലും ഹരിശ്രീ കുറിയ്ക്കാൻ. അതില്ലാത്തതിന്റെ പല മാതൃകകളെയും വച്ച് തുടങ്ങിയതിന്റെ പ്രേശ്നമാണ് ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ. ശരിക്കും നഞ്ചിയമ്മ ഒരു പ്രതിനിധിയാണ്. വലിയ ഒരു നാടിന്റെ, സംസ്കാരത്തിന്റെ, സംഗീതത്തിന്റെ പ്രതിനിധിയാണ്. മറ്റു രീതിയിലുള്ള രാഷ്ട്രീയ സാമൂഹിക ചർച്ചകളൊക്കെ ഉണ്ടെങ്കിൽ പോലും അവരെ തിരഞ്ഞെടുത്തത് ഈ അവാർഡ് ചരിത്രത്തിലെ തന്നെ മാതൃകാപരമായ തീരുമാനങ്ങളിൽ ഒന്നാണ്. ലിനു പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. അദ്ദേഹം എന്റെ വളരെ അടുത്ത സുഹൃത്തുമാണ്. പക്ഷെ അദ്ദേഹത്തിന്റെ അഭിപ്രായം വിലമതിച്ചുകൊണ്ട് തന്നെ പറയുകയാണ്, കുറച്ചുകൂടി ഗഹനനവും സമഗ്രവുമായിട്ടുള്ള ഒരു മനോഭാവം കലാകാരന്മാർക്കും, പ്രത്യേകിച്ച് പഠിതാക്കൾക്കും ഒക്കെ ഉണ്ടാവണം. സ്പെഷ്യൽ ജൂറിയായി പരാമർശിച്ചാൽ മതിയായിരുന്നു എന്ന് പറയുന്നത് എന്തിനാണ്. അങ്ങനെ ഒരു സ്പെഷ്യൽ ക്യാറ്റഗറിയിലേക്ക് മാറ്റിനിർത്താണ്ട ഗായികയല്ല അവർ. അവരെയാണ് നമ്മൾ പഠിക്കേണ്ടത്.

നഞ്ചിയമ്മ പാടുന്ന രണ്ട് വരിപോലെ ഈ നാല് വയസ്സുമുതൽ തൈരും നെയ്യും കഴിക്കാത്ത ആൾക്കാർ ഒന്ന് പാടിക്കേൾപ്പിച്ചാൽ വളരെ സന്തോഷം. സംഗീതം പഠിക്കേണ്ടത് തന്നെയാണ്. മഹാന്മാരുണ്ടാക്കിയെടുത്ത സംപൃതയാമാണ്. അപ്പോൾ പഠിക്കേണ്ടതല്ല എന്ന് പറയാൻ പറ്റില്ല. പക്ഷെ പഠിക്കുന്നത് എവിടെനിന്നാണ് എന്നുള്ള അറിവ് നമുക്ക് വേണം. ആ അറിവിനാണ്, ഉറവിടത്തിനാണ് ഈ അംഗീകാരം . ശരിക്ക് പറഞ്ഞാൽ നമ്മുടെ അമ്മമാരെയോ ഭൂമിയെയോ ഈ പ്രപഞ്ചത്തെയോ നമസ്കരിക്കുന്നതിന് തുല്യമാണ് ഈ അവാർഡ് എന്ന് നമ്മൾ ഓരോ കലാകാരന്മാരും കാണണം.

ശുദ്ധമായ ശാസ്ത്രീയ സംഗീതം ഒരിക്കലും സിനിമയിൽ പ്രയോഗിക്കേണ്ട ഒന്നല്ല, അങ്ങനെയുള്ള സിനിമകൾ ഒഴികെ. മണ്ണിന്റെ ഉള്ളിലെ സംഗീതമായാണ് അവർ പുറത്തു കൊണ്ടുവന്നത്.'അയ്യപ്പനും കോശിയും' എന്ന സിനിമയിലെ നഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്നാണ് ലിനു ലാല്‍ ചോദിച്ചത്. ഒരു മാസം സമയം കൊടുത്താൽ പോലും ഒരു സാധാരണ ഗാനം നഞ്ചിയമ്മയ്ക്ക് പാടാൻ കഴിയില്ലെന്നും പുസ്‌രസ്കാരം നൽകിയത് സംഗീതത്തിനായി ഉഴിഞ്ഞുവെച്ചവര്‍ക്ക് അപമാനമായി തോന്നുമെന്നും ലിനു ലാൽ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends