Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇപ്പോഴും ഞങ്ങളുടെ ഓഫീസിൽ വരുമ്പോൾ നല്ല ഭംഗിയുള്ള പെൺകുട്ടികളെ കണ്ടാൽ ചോദിക്കുന്നത് ആ ഒരൊറ്റ കാര്യം മാത്രം! സുരേഷേട്ടന് റൊമാൻസ് ഉള്ളിൽ തന്നെയുണ്ട്... ഇപ്പോഴും പതിനാറുകാരനെപ്പോലെ റൊമാന്റിക് ആണ്... ഗോകുലിന് സുരേഷേട്ടനെ ഭയങ്കര പേടിയാണ്... സെറ്റിൽ വെച്ച് ഗോകുൽ ഒന്നെങ്കിൽ നിത്യയുടെ അപ്പുറത്തോ അല്ലെങ്കിൽ എന്റടുത്തോ വന്നേ ഇരിക്കുകയുള്ളു! തുറന്ന് പറഞ്ഞ് നൈല ഉഷ

25 JULY 2022 08:11 AM IST
മലയാളി വാര്‍ത്ത

സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ഒന്നിച്ചെത്തുന്ന സിനിമയാണ് പാപ്പൻ. ജോഷി ചിത്രം ഈ മാസം 29നാണ് തീയേറ്ററുകളിലെത്തുന്നത്. 'പാപ്പനി'ൽ എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. അന്ന എബ്രഹാം മാത്യു ആയാണ് നൈല എത്തുന്നത്. ഇരുവരും ഒന്നിച്ചുള്ള മെലഡി ഗാനം ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി കഴിഞ്ഞു. ഇപ്പോഴിതാ സുരേഷ് ഗോപി ഭയങ്കര റൊമാന്റിക് ആയ നടനാണ് എന്ന് പറയുകയാണ് നൈല ഉഷ. പതിനാറുകാരന്റെ മനസ്സാണ് അദ്ദേഹത്തിന് എന്നും നൈല പറയുന്നു. തന്റെ ഓഫീസിൽ വരുമ്പോൾ നല്ല ഭംഗിയുള്ള പെൺകുട്ടികളെ കണ്ടാൽ അവർ എന്തേ പോയോ എന്നൊക്കെ അദ്ദേഹം അന്വേഷിക്കുമെന്നും നടി പറയുന്നു. 'പാപ്പൻ' എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് നൈല രസകരമായ സംഭവം പറഞ്ഞത്.

'മലയാളത്തിൽ എത്രയധികം റൊമാന്റിക് സിനിമകൾ ചെയ്ത നടനാണ് സുരേഷേട്ടൻ. ബൈ ഹാർട്ട് 16 വയസ്സ് മാത്രമുള്ള വ്യക്തിയാണ് സുരേഷേട്ടൻ. ഇപ്പോഴും ഞങ്ങളുടെ ഓഫീസിൽ വരുമ്പോൾ നല്ല ഭംഗിയുള്ള പെൺകുട്ടികളെ കണ്ടാൽ 'അവൾ പോയോ, കഴിഞ്ഞ പ്രാവശ്യം ഞാൻ വന്നിരുന്നപ്പോഴുള്ള അവൾ എന്തേ' എന്നൊക്കെ ചോദിക്കും' നൈല ഉഷ പറഞ്ഞു. പിന്നാലെ 'ഞാൻ ആണുങ്ങളുടെ അടുത്ത് മാത്രമേ വഴങ്ങാത്തതായുള്ളു, പെണ്ണുങ്ങളുടെ അടുത്ത് വഴങ്ങും, വളയും' എന്ന് സുരേഷ് ഗോപി തമാശ രൂപേണ മറുപടിയും നൽകി. 'ഞാൻ കഴിഞ്ഞ ദിവസം ചോദിച്ചു, സുരേഷേട്ടന് പെൺമക്കളെയാണോ കൂടുതൽ ഇഷ്ടം എന്ന്. ഗോകുലിന് സുരേഷേട്ടനെ ഭയങ്കര പേടിയാണ്. സെറ്റിൽ വെച്ച് ഗോകുൽ ഒന്നെങ്കിൽ നിത്യയുടെ അപ്പുറത്തോ അല്ലെങ്കിൽ എന്റടുത്തോ വന്നേ ഇരിക്കുകയുള്ളു. സുരേഷേട്ടന്റെ അടുത്ത് ഇരിക്കില്ല. ഭയങ്കര ഭയ ഭക്തി ബഹുമാനമാണ്. ഗോകുൽ വളർന്ന് വരുമ്പോൾ കാണുന്നത് വീട്ടിൽ ഒരു സൂപ്പർസ്റ്റാറിനെയാണ്. പിന്നീട് ഒരു കാലം കഴിഞ്ഞപ്പോൾ ഒരു രാഷ്ട്രീയക്കാരനെയും. അതിനാൽ ഭയങ്കര ബഹുമാനമാണ്. നേരെ മറിച്ച് പെൺമക്കൾ സുരേഷേട്ടനുമായി ഭയങ്കര അടുപ്പമാണ്. അദ്ദേഹം അങ്ങനെയാണ്. സുരേഷേട്ടന് റൊമാൻസ് ഉള്ളിൽ തന്നെയുണ്ട്. ബാക്കിയൊക്കെ അദ്ദേഹം അഭിനയിക്കണം. റൊമാൻസ് അദ്ദേഹത്തിലേക്ക് വളരെ സ്വാഭാവികമായി തന്നെ വരും' എന്നും നൈല ഉഷ കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends