Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഴിഞ്ഞ രണ്ട്, മൂന്ന് ദിവസമായി തീരെ വയ്യായിരുന്നു... കംപ്ലീറ്റ് ബെഡ് റെസ്റ്റായിരുന്നു... ചെസ്റ്റ് ഇൻഫക്ഷൻ ഉണ്ടായിരുന്നു... ഇപ്പോൾ അസുഖം കുറഞ്ഞ് വരുന്നുണ്ട്; ഇനി തെറ്റുകൾ ആവർത്തിക്കില്ല'! ഇനി കുറച്ച് നാളത്തേക്ക് റെസ്റ്റ് എടുത്ത് ആരോ​ഗ്യം ശരിയാക്കിയ ശേഷം പതിയെ പതിയെ കാര്യങ്ങൾ ചെയ്യാമെന്ന് വിചാരിക്കുന്നു.... ഞാൻ സന്തോഷത്തോടെ ചിരിച്ചതിനേക്കാളും സങ്കടപ്പെട്ട് കരഞ്ഞിട്ടുണ്ട്.' 'ഹാർഡ് വർക്ക് ചെയ്താൽ എല്ലാ സ്വപ്നങ്ങളും സാധ്യമാകും... ആദ്യമായി ആ വെളിപ്പെടുത്തലുമായി റോബിൻ

25 JULY 2022 10:55 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് നാലാം സീസണില്‍ നിന്നും ഏറ്റവും കൂടുതല്‍ ജനശ്രദ്ധ നേടിയെടുത്ത താരമാണ് ഡോ. റോബിന്‍ രാധകൃഷ്ണന്‍. വിജയസാധ്യത ഏറെയുണ്ടായിരുന്നെങ്കിലും പകുതിയ്ക്ക് വെച്ച് റോബിന് പുറത്തേക്ക് പോവേണ്ടി വന്നെങ്കിലും വളരെ പെട്ടന്ന് ആരാധകരെ സമ്പാദിച്ച വ്യക്തിയായിരുന്നു. ഹൗസിൽ എഴുപത് ദിവസം പൂർത്തിയാക്കിയ ശേഷമാണ് റോബിൻ പുറത്തായത്. സഹമത്സാരാർത്ഥി റിയാസിനെ മത്സരത്തിനിടെ റോബിൻ കൈയ്യേറ്റം ചെയ്തതാണ് പുറത്താക്കലിന് കാരണമായത്. ബി​ഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വലിയ സ്വീകാര്യതയാണ് റോബിന് കിട്ടിയത്. ഷോ പൂർത്തിയായിട്ട് രണ്ടുമാസം കഴിഞ്ഞെങ്കിലും റോബിന് ഇപ്പോഴും തിരക്കാണ്. ഉദ്ഘാടനങ്ങളും അഭിമുഖങ്ങളും പുതിയ സിനിമകൾ കമ്മിറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ് താരം.

വിശ്രമമില്ലാത്ത അലച്ചിൽ മൂലം താരത്തിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശാരീരിക ബുദ്ധികളുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ അസുഖത്തെ കുറിച്ചും ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ചെസ്റ്റ് ഇൻഫക്ഷൻ ആയിരുന്നുവെന്നും ഇപ്പോൾ അസുഖം ബേധപ്പെട്ട് വരികയാണെന്നുമാണ് റോബിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ പറയുന്നത്. 'എന്റെ ഹെൽത്തിനെ കുറിച്ച് ഒരുപാട് പേർ ചോദിക്കുന്നുണ്ടായിരുന്നു.' 'കഴിഞ്ഞ രണ്ട്, മൂന്ന് ദിവസമായി തീരെ വയ്യായിരുന്നു. കംപ്ലീറ്റ് ബെഡ് റെസ്റ്റായിരുന്നു. ചെസ്റ്റ് ഇൻഫക്ഷൻ ഉണ്ടായിരുന്നു. ഇപ്പോൾ അസുഖം കുറഞ്ഞ് വരുന്നുണ്ട്.' 'ഒരുപാട് പേർ അസുഖത്തെ കുറിച്ച് ചോദിച്ച് വിളിക്കുകയും മെസേജ് ചെയ്യുകയും ചെയ്തിരുന്നു. ഈ വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് തോന്നും എന്തിനാ ഇങ്ങനെ വീഡിയോ ഇടുന്നത് റെസ്റ്റ് എടുത്തുകൂടായിരുന്നോയെന്ന്.' 'എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടേയിരിക്കാനുള്ള ടെന്റസിയുണ്ട്. ഒരുപാട് പേർ കാര്യങ്ങൾ തിരക്കുന്നുണ്ട് ദിവസവും. ഇനി കുറച്ച് നാളത്തേക്ക് റെസ്റ്റ് എടുത്ത് ആരോ​ഗ്യം ശരിയാക്കിയ ശേഷം പതിയെ പതിയെ കാര്യങ്ങൾ ചെയ്യാമെന്ന് വിചാരിക്കുന്നു.' ‍ 'ഞാൻ‌ എല്ലാവരിലേക്കും എത്തുന്നതായിരിക്കും. ഈ സമയവും കടന്നുപോകും. ഞാൻ സന്തോഷത്തോടെ ചിരിച്ചതിനേക്കാളും സങ്കടപ്പെട്ട് കരഞ്ഞിട്ടുണ്ട്.' 'ഹാർഡ് വർക്ക് ചെയ്താൽ എല്ലാ സ്വപ്നങ്ങളും സാധ്യമാകും. എനിക്ക് ആരും ഏണി വെച്ച് തന്ന് കേറിക്കോളാൻ പറഞ്ഞതല്ല. ഞാൻ തന്നെ അധ്വാനിക്കുകയായിരുന്നു.'

'ഞാൻ പറയുന്ന കാര്യങ്ങൾ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവരിലേക്ക് വരെ എത്തുന്നുവെന്ന് അറിയുമ്പോൾ എന്റെ ഉത്തരവാദിത്വം കൂടുകയാണ്. അതിനിടയിൽ വരുന്ന എന്റെ തെറ്റുകൾ നിങ്ങൾ ക്ഷണിക്കണം.' 'തെറ്റുകൾ പറ്റാത്ത ആരുമില്ല. ഞാൻ അ​ഗ്രസീവാ‌ണ് ടോക്സിക്കാണ് എന്നൊക്കെ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. ശരിക്കും ഞാൻ അങ്ങനെയൊരളല്ല. ചിലപ്പോൾ റിയാക്ട് ചെയ്യുമ്പോൾ അങ്ങനെയാകുന്നതാണ്.' 'പക്ഷെ ചിലർ ആ ഭാ​ഗം മാത്രം കണ്ട് എന്നെ വിലയിരുത്തുന്നു. എനിക്ക് ​നെ​ഗറ്റീവും പോസിറ്റീവുമുണ്ട്. ആരു നെ​ഗറ്റീവ് അനുകരിക്കരുത്.

പലരും വെയിലും മഴയും അവ​ഗണിച്ച് എന്നെ കാണാൻ വന്ന് നിൽക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടം തോന്നാറുണ്ട്.' 'ഞാൻ പ്ലാൻ‌ഡായിട്ടാണോ ജീവിക്കുന്നതെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. മുപ്പത്തിരണ്ട് വർഷത്തേക്കുള്ള പ്ലാനിങ് എനിക്കുണ്ട്. എനിക്ക് ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യം നേടാൻ മുപ്പത്തിരണ്ട് വർഷം ആവശ്യമുണ്ട്. ട്രോൾസുണ്ടാക്കാൻ പ്രത്യേക കഴിവുവേണം.' 'അത്തരം ട്രോൾസ് ഞാൻ ആസ്വദിക്കാറുണ്ട്. ലൈഫിൽ എന്റെ സ്വന്തം കാര്യംനോക്കി മുന്നോട്ട് പോകുന്ന ആളാണ് ഞാൻ. എല്ലാവരും ഹാപ്പിയായിട്ടിരിക്കുക. ലൈഫിനെ നമ്മൾ‌ വേണം ഈസിയാക്കാൻ. തോക്കാൻ എനിക്ക് മനസില്ലെന്ന മെന്റാലിറ്റി വേണം. ചെറിയ ശ്വാസമുട്ടലും മറ്റുമുണ്ട്. എല്ലാവരോടും സ്നേഹമെന്നും റോബിൻ രാധാകൃഷ്ണൻ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends