Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡിഗ്രിയ്ക്ക് പഠിക്കുന്ന സമയം മുതലാണ് അച്ഛന്‍ അകന്ന് തുടങ്ങിയത്... മുല്ല എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള ചാന്‍സുമായി ദിലീപങ്കിള്‍ നേരിട്ട് വിളിക്കുകയാണ് ചെയ്തത്... ഇല്ലെന്ന് പറഞ്ഞേക്കാന്‍ അച്ഛന്‍ പറഞ്ഞു... കെട്ടിപ്പിടിക്കാന്‍ വേണ്ടിയാണോ എന്നായിരുന്നു അച്ഛന്‍ ചോദിച്ചത്! അച്ഛന്‍ പോയി കുറച്ച് കഴിഞ്ഞതിന് ശേഷമാണ് അമ്മയ്ക്ക് ആ രോഗം വന്നത്! തുറന്ന് പറഞ്ഞ് സായി കുമാറിൻ്റെ മകൾ

25 JULY 2022 01:05 PM IST
മലയാളി വാര്‍ത്ത

നടന്‍ സായി കുമാറിന്റെ മകളും കൊട്ടരക്കര ശ്രീധരന്‍ നായരുടെ കൊച്ചുമകളുമായ വൈഷ്ണവി ടെലിവിഷനിലൂടെയാണ് അഭിനയത്തിലേക്ക് ചുവടുവെച്ചത്. ഇപ്പോൾ കൈയ്യെത്തും ദൂരത്ത് എന്ന സീരിയലിലെ കനക ദുര്‍ഗ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായി മാറിയിരിക്കുകയാണ് വൈഷ്ണവി. വിവാഹം കഴിഞ്ഞതിന് ശേഷമാണ് വൈഷ്ണവി അഭിനയത്തിലേക്ക് എത്തുന്നത്. ഇപ്പോഴിതാ അച്ഛനെ കുറിച്ചും തന്റെ അഭിനയ ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ് നടി. അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേ നഷ്ടപ്പെട്ട അവസരങ്ങളെ കുറിച്ചും അച്ഛന്‍ സായി കുമാര്‍ പിണങ്ങി പോയതിന്റെ കാരണവുമൊക്കെ വൈഷ്ണവി പറഞ്ഞു. സിനിമയില്‍ നിന്നുള്ള അവസരങ്ങള്‍ സ്‌കൂളില്‍ പഠിക്കുമ്പോഴെ എനിക്ക് വന്നിരുന്നുവെന്നാണ് വൈഷ്ണവി പറയുന്നത്. പക്ഷേ അന്നേരം തന്നെ അച്ഛനത് വെട്ടി. പഠിത്തത്തിന് ശേഷം നോക്കാമെന്നായിരുന്നു അച്ഛന്റെ അഭിപ്രായം.

മുല്ല എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള ചാന്‍സുമായി ദിലീപങ്കിള്‍ നേരിട്ട് വിളിക്കുകയാണ് ചെയ്തത്. ഇല്ലെന്ന് പറഞ്ഞേക്കാന്‍ അച്ഛന്‍ പറഞ്ഞു. അങ്ങനെ തന്നെ പറയുകയും ചെയ്തു. പിന്നീട് ഒരു മാഗസിനില്‍ ദിലീപും മീര നന്ദനും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോ കണ്ടപ്പോള്‍ ഇത് ഞാന്‍ ചെയ്യേണ്ടതായിരുന്നെന്ന് പറഞ്ഞു. അതുശരി കെട്ടിപ്പിടിക്കാന്‍ വേണ്ടിയാണോന്നാണ് അച്ഛന്‍ ചോദിച്ചതെന്നും' വൈഷ്ണവി പറയുന്നു. ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ എന്നെ ബോര്‍ഡിങ്ങില്‍ കൊണ്ട് പോയി തള്ളി. ആ കാലയളവില്‍ അച്ഛനോടും അമ്മയോടുമുള്ള അറ്റാച്ചമെന്റ് വരെ നഷ്ടപ്പെട്ടത് പോലെ തോന്നി. തന്റെ ജീവിതത്തിലെ പല പ്രതിസന്ധികളിലും ആദ്യം സംസാരിക്കുന്നത് അച്ഛനോട് ആയിരുന്നു. ഇപ്പോള്‍ കോണ്‍ടാക്ട് ഒന്നുമില്ലെന്ന് വൈഷ്ണവി സൂചിപ്പിച്ചു. ഡിഗ്രിയ്ക്ക് പഠിക്കുന്ന സമയം മുതലാണ് അച്ഛന്‍ അകന്ന് തുടങ്ങിയത്. ഇപ്പോഴും അച്ഛന്റെ മകള്‍ തന്നെയാണ് ഞാന്‍. അമ്മ കൂടെയുള്ളത് കൊണ്ട് മുന്നോട്ട് പോയി. അച്ഛന്‍ മാറി നിന്നത് മുതല്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ നിന്നും മോശം പ്രതികരണമാണ് ഉണ്ടായത്. ബോഡി ഷെയിമിങ്ങ് പോലെ അവര്‍ എന്നെ കളിയാക്കാനും പതുക്കെ അവഗണിക്കാനും തുടങ്ങി. എന്റെ കാരണം കൊണ്ടാണ് അച്ഛന്‍ പോയതെന്ന് വരെ മറ്റുള്ളവരിലേക്ക് എത്തിക്കാനും അവര്‍ ശ്രമിച്ചു. മാനസികമായി കുറേ തകര്‍ന്ന് പോയെങ്കിലും അമ്മയുടെ പിന്തുണയോടെ തിരിച്ച് വരാന്‍ സാധിച്ചു. അമ്മയുടെ വീട്ടുകാരുടെ പിന്തുണ എല്ലായിപ്പോഴും ഉണ്ടായിരുന്നു. പിന്നെ അച്ഛന്റെ ഇളയ അനിയത്തിയാണ് അവിടുന്ന് പിന്തുണ തന്ന് കൂടെ ഉണ്ടായിരുന്നതെന്നും വൈഷ്ണവി പറയുന്നു. അതേ സമയം അമ്മയ്ക്ക് ക്യാന്‍സര്‍ വന്നതിന് ശേഷമാണ് അച്ഛന്‍ പോയതെന്ന വാര്‍ത്തകളെ താരപുത്രി നിഷേധിച്ചു. അച്ഛന്‍ പോയി കുറച്ച് കഴിഞ്ഞതിന് ശേഷമാണ് അമ്മയ്ക്ക് രോഗം സ്ഥിരികരിക്കുന്നതെന്നാണ് വൈഷ്ണി വ്യക്തമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends